മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സുഹൃദ് സഹായ ഗുണം. പ്രതിസന്ധി തരണം ചെയ്യും. കലാകായിക രംഗങ്ങളിൽ വിജയം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ദേവാലയ ദർശനം നടത്തും. വിതരണ സമ്പ്രദായം വിപുലമാക്കും. ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും. പരീക്ഷാവിജയം. കുടുംബത്തിൽ ശാന്തിയും സമാധാനവും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാമ്പത്തിക നേട്ടം. പ്രവർത്തന പുരോഗതി. ജീവിത നിലവാരം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നേതൃത്വ ഗുണമുണ്ടാകും. സാഹചര്യങ്ങൾ അനുകൂലമാകും. പുതിയ പ്രവർത്തനങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നിയന്ത്രണം ഏർപ്പെടുത്തും. അനാവശ്യ ചിന്തകൾ ഒഴിവാക്കും.പ്രവർത്തനങ്ങളിൽ സജീവം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
തീരുമാനങ്ങൾ ഉണ്ടാകും. സമാധാനവും സന്തോഷവും. ഉപരിപഠനത്തിന് അവസരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആനുകൂല്യങ്ങൾ ലഭിക്കും. ദൂരയാത്രകൾ ഒഴിവാക്കും. പ്രയത്ന ഫലാനുഭവങ്ങൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോഗ്യം സംരക്ഷിക്കും. പൊതുജന പിന്തുണ. പൂർവിക സ്വത്ത് ലഭിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ആത്മാഭിമാനം വർദ്ധിക്കും. സംഘനേതൃത്വം ഉണ്ടാകും. കരാർ ജോലികൾ ഏറ്റെടുക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അശ്രാന്ത പരിശ്രമം വേണ്ടിവരും. കാര്യവിജയം. പക്വത അനുഭവപ്പെടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
സാമ്പത്തിക സഹായം ചെയ്യും. ആത്മബന്ധം വർദ്ധിക്കും. അർപ്പണ മനോഭാവം.