sasi-tharoor

ന്യൂഡൽഹി: ടിപ്പു സുൽത്താനെ ആദരിച്ചുകൊണ്ടുള്ള പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ട്വീറ്റിന് കോൺഗ്രസ് നേതാവ് ശശി തരൂർ നൽകിയ മറുപടിക്കെതിരെ വിമർശനവുമായി ബി.ജെ.പി. ടിപ്പുസുൽത്താനോടുള്ള തന്റെ ആരാധനയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ജന്മദിനമായ മേയ്‌ നാലിനാണ്‌ ഇമ്രാൻ ഖാൻ ട്വീറ്റ്‌ ചെയ്‌തത്‌. അടിമത്തത്തെക്കാൾ നല്ലത്‌ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദർശം തന്നെ സ്വാധീനിച്ചെന്ന തരത്തിലാണ്‌ ഇമ്രാന്റെ പോസ്‌റ്റ്‌. ഇതിന്‌ പ്രതികരണമെന്ന നിലയിലാണ്‌ ശശി തരൂരിന്റെ ഇന്നലത്തെ ട്വീറ്റ്‌.

'ഇന്ത്യൻ ചരിത്രത്തെക്കുറിച്ച്‌ അറിയാനുള്ള ഇമ്രാൻ ഖാന്റെ താൽപര്യം ആത്മാർത്ഥമാണ്‌, എനിക്ക്‌ നേരിട്ടറിയാം. അദ്ദേഹം വായിക്കുകയും കരുതൽ വയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. മഹാനായ ടിപ്പുസുൽത്താനെക്കുറിച്ച്‌ ഓർമ്മിക്കാൻ ഒരു പാക്‌ നേതാവ്‌ വേണ്ടി വന്നു എന്നത്‌ അപ്പോഴും നിരാശാജനകമാണ്‌.' ഇതായിരുന്നു തരൂരിന്റെ ട്വീറ്റ്‌.

ട്വീറ്റ്‌ വന്നതിന്‌ പിന്നാലെ തന്നെ ബി.ജെ.പി എം.പി ചന്ദ്രശേഖർ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യക്കെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ്‌ നേതാവ്‌ സിദ്ധരാമയ്യയെ ടാഗ്‌ ചെയ്‌ത്‌ ബി.ജെ.പി എംപി ചന്ദ്രശേഖർ ട്വീറ്റ്‌ ചെയ്‌തത്‌. 'നിങ്ങൾക്ക്‌ ഇമ്രാനെ കെട്ടിപ്പിടിക്കാനുള്ള സമയമാണിത്‌. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രിയങ്കരനാവാനുള്ള ഏറ്റവും ഏളുപ്പവഴി അതാണ്‌' എന്നായിരുന്നു ട്വീറ്റ്.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌ കർണാടകയിൽ ടിപ്പുസുൽത്താൻ ജയന്തി ആഘോഷിച്ചു തുടങ്ങിയത്‌ എന്നതിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു എം.പിയുടെ ട്വീറ്റ്‌. എന്നാൽ, ഇതിന് ചുട്ട മറുപടി തന്നെ സിദ്ധരാമയ്യ നൽകിയിരുന്നു. 'നിങ്ങളുടെ കള്ളൻ മോദിയെപ്പോലെ ശത്രുരാജ്യത്തെ പ്രധാനമന്ത്രിയോടൊത്ത് ബിരിയാണി കഴിക്കുകയും മേലധികാരികളെ സന്തോഷിപ്പിക്കാൻ നമ്മുടെ സദാചാരമൂല്യങ്ങളിൽ വിട്ടു വീഴ്ചയും ചെയ്യുന്ന ആളല്ല താൻ. നിങ്ങളെപ്പോലെ നിങ്ങളുടെ നേതാവിന്റെ അടിമയാകാതെ ടിപ്പു സുൽത്താനെപ്പോലെ ജീവിതം നയിക്കുകയായിരുന്നു നല്ലത്'- എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

One thing i personally know about @imranKhanPTI is that his interest in the shared history of the Indian subcontinent is genuine & far-reaching. He read; he cares. It is disappointing, though, that it took a Pakistani leader to remember a great Indian hero on his punyathithi. https://t.co/kWIySEQcJM

— Shashi Tharoor (@ShashiTharoor) May 6, 2019