അതിരാവിലെ പച്ചനെല്ലിക്ക ചതച്ചിട്ട വെള്ളം കുടിക്കുക. രോഗപ്രതിരോധം, ആരോഗ്യം, യൗവനം എന്നിവ ഉറപ്പുവരുത്താം. രാത്രി പച്ചനെല്ലിക്ക ചതച്ച് തിളപ്പിച്ചാറിയ വെള്ളത്തിലിടുക. രാവിലെ വെറുംവയറ്റിൽ കുടിയ്ക്കാം. വിറ്റാമിൻ സി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നം. അർബുദത്തെ പ്രതിരോധിക്കാൻ മഞ്ഞൾപ്പൊടി കൂടി ചേർക്കുക .
തിമിരവും നിശാന്‌ധതയും തടയും. വായിലെ അൾസറിന് പ്രതിവിധി. ശരീരത്തിലെ ടോക്സിനുകൾ നീക്കും. തടി കുറയ്‌ക്കാൻ ഉത്തമം. ദഹനം ശക്തിപ്പെടുത്തും. ഗ്യാസും അസിഡിറ്റിയും പരിഹരിക്കും.
ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കും. കൊളസ്‌ട്രോൾ നീക്കി ഹൃദയാരോഗ്യം സംരക്ഷിക്കും. ഹൃദയത്തിന്റെ മസിലുകൾക്കും ആരോഗ്യം നൽകും.
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം വർദ്ധിപ്പിക്കും. സ്ത്രീകളിലെ അസ്ഥി തേയ്മാനത്തിനുള്ള പ്രതിവിധി. കരളിന്റെ ആരോഗ്യം ഉറപ്പാക്കും.
ചുളിവുകൾ, പാടുകൾ എന്നിവ നീക്കി ചർമ്മം മൃദുലവും സുന്ദരവുമാക്കും.
മുടി വളർച്ചയ്ക്കു സഹായിക്കുന്നു. അകാല നരയ്ക്കുള്ള പ്രതിവിധിയുമാണ്.