kaumudy-news-headlines

1. ദേശീയ പാത വികസനത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി. സ്ഥലം ഏറ്റെടുക്കുന്നത് ആയിരുന്നു പ്രധാന തടസ്സം. പദ്ധതി ഉപേക്ഷിക്കപ്പെടുന്ന സ്ഥിതി എത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടു. സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തുന്നതിന് ഒരു കാരണവും പറയുന്നില്ല. സംസ്ഥാന വികസനത്തിന്റെ ചിറക് അരിയുന്നു എന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനം

2. അന്‍പത് ശതമാനം വിവിപാറ്റ് യന്ത്രങ്ങള്‍ എണ്ണണം എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിന് തിരിച്ചടി. 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയെ അധ്യക്ഷനായ ബെഞ്ചാണ് തുറന്ന കോടതിയില്‍ വാദം കേട്ടത്. ഒരു നിയമസഭ മണ്ഡലത്തിലെ അഞ്ച് ശതമാനം വിവാപാറ്റ് എണ്ണിയാല്‍ മതിയെന്നാണ് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടത് 3. ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേത്വത്തില്‍ ഉള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആണ് വിധി പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി നല്‍കിയത്. അഭിഭാഷകനായ മനു അഭിഷേക് സിംഗ്വിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടി ഹാജരായത്. 33 ശതമാനം വിവിപാറ്റ് എണ്ണണം എന്ന അഭിഭാഷകന്റെ ആവശ്യവും കോടതി നിരാകരിച്ചു. 4. പുനപരിശോധന ഹര്‍ജി തള്ളിയതോടെ മെയ് 23ന് മുന്‍പ് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് മറ്റ് മാര്‍ഗങ്ങളും നിലവില്ല. കോടതി വിധി അംഗീകരിക്കുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം. പോള്‍ ചെയ്ത വോട്ടുകളുടെ 50 ശതമാനം സ്ലിപ്പുകളും പരിശോധക്കണം എങ്കില്‍ ഫലം പ്രഖ്യാപനം ആറ് ദിവസം എങ്കിലും വൈകും എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് 5 ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക ആരോപണ പരാതി തള്ളിയതിന് എതിരെ സുപ്രീംകോടതിയ്ക്ക് മുന്നില്‍ പ്രതിഷേധം. വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇതേ തുടര്‍ന്ന് സുപ്രീംകോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു 6. ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തില്‍ പങ്കെടുക്കുത്തു. കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. മുന്‍ കോടതി ജീവനക്കാരി കൂടിയായ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് ചൂണ്ടി കാട്ടിയാണ് പരാതി തള്ളിയത്. 7. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. കമ്മിഷന്റെ നടപടി, തിരഞ്ഞെടുപ്പ് ദിവസം അഹമ്മദാബാദില്‍ റോഡ് ഷോ നടത്തിയതിന്, ചിത്ര ദുര്‍ഗയില്‍ ബാലകോട്ട് മിന്നലാക്രമണത്തെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗത്തിനും എതിരെ നല്‍കിയ പരാതികളില്‍. പരാതികള്‍ തള്ളിയതിന്റെ കാരണം വ്യക്തമല്ല. ഇത് ഒന്‍പതാം തവണയാണ് മോദിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കുന്നത് 8. നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി എടുക്കുന്നില്ല എന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയിരുന്നു. പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതപരമായി നടപടി എടുക്കുന്നു കോണ്‍ഗ്രസിന്റെ ആരോപണം. സമാനമായ പരാമര്‍ശം നടത്തിയവര്‍ക്ക് എതിരെ കമ്മിഷന്‍ നടപടി എടുത്തിരുന്നു 9. ബിഹാറിലെ മുസാഫിര്‍പൂരില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടെത്തി. അഞ്ച് വോട്ടിംഗ് യന്ത്രങ്ങളാണ് ഇന്നലെ പിടിച്ചെടുത്തുത്. 2 ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും 2 വിവപാറ്റ് യന്ത്രങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. രണ്ട് ഘട്ടങ്ങളിലായി 16 മണ്ഡലങ്ങള്‍ തിരഞ്ഞെടുപ്പിന് ബാക്കി നില്‍ക്കെയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. 10. സെക്ടര്‍ ഉദ്യോഗസ്ഥനായ അവദേഷ് കുമാറിന്റെ പക്കല്‍ നിന്നാണ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. വാഹനത്തില്‍ നിന്ന് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയിലേക്ക് മാറ്റിയത് ചട്ടലംഘനമെന്ന് ജില്ലാ മജിസ്‌ട്രേറ്റ്. കേടാകുന്ന യന്ത്രങ്ങള്‍ക്ക് പകരം എത്തിക്കാന്‍ നല്‍കിയിരുന്ന യന്ത്രങ്ങളാണ് പിടിച്ച് എടുത്തതെന്നും പ്രതികരണം. യന്ത്രങ്ങള്‍ ഹോട്ടലില്‍ സൂക്ഷിച്ച ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി ആരംഭിച്ച് ജില്ലാ കളക്ടര്‍ 11. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ വിവാദം കൊഴുക്കവേ കിറ്റ്‌കോയുടെ അടിയന്തര ഡയറ്കടര്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും. നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്നത് കിറ്റകോയ്ക്ക് ആയിരുന്നു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് കിറ്റ്‌കോ ഉടന്‍ നടപടി എടുക്കും എന്ന് സൂചന. അടിയന്തര യോഗം ചേരാനുള്ള കിറ്റ്‌കോയുടെ തീരുമാനം, പ്രാഥമിക തലത്തില്‍ പ്രശ്നം പരിഹരിക്കേണ്ടി ഇരുന്ന കിറ്റകോ വീഴ്ച വരുത്തി എന്ന പൊതു മരാമത്ത് മന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ 12. കിറ്റ്‌കോയുടെ യോഗത്തില്‍ മന്ത്രിയുടെ വിമര്‍ശനവും ചര്‍ച്ചയാകും. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍നില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബലാക്ഷയത്തിന്റെ കാരണം എന്തെന്ന് വിശദീകരിക്കാന്‍ കഴിയൂ എന്നാണ് നിലവില്‍ കിറ്റ്‌കോയുടെ നിലപാട്. അതേസമയം, പാലത്തിന്റെ അറ്റകുറ്റ പണിക്കായി വിദഗ്ധ സമിതിയെ രൂപീകരിക്കാനും തീരുമാനം 13. മേല്‍പ്പാലത്തിന്റെ പുന സ്ഥാപനം നൂറ് ശതമാനം കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് വേണ്ടി ഉന്നതതല വിദഗ്ധ സമിതിയെ രൂപീകരിക്കും. വിദഗ്ധരായ മൂന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ ആയിരിക്കും സമിതിയിലെ അംഗങ്ങള്‍. ചെന്നൈ ഐ.ഐ.ടി വിദഗ്ധരുമായി സഹകരിച്ചായിരിക്കും സമിതിയുടെ പ്രവര്‍ത്തനം. അതിനിടെ, പാലങ്ങളുടെ നിര്‍മ്മാണത്തില്‍ അപാകത കാട്ടുന്നവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടി എടുക്കുന്ന കാര്യം പരിശോധിച്ച് വരികയാണ് എന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍.