തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടാത്തതിന് മകനെ അച്ഛൻ മൺവെട്ടി കൊണ്ടടിച്ചു. കിളിമാനൂർ സ്വദേശി ബാബുവാണ് സ്വന്തം മകനെ മൺവെട്ടി കൊണ്ടടിച്ചത്. കഴിഞ്ഞ ദിവസം പരീക്ഷാഫലം വന്നതിന് പിന്നാലെ ആയിരുന്നു സംഭവം.
എസ്.എസ്.എൽ.സി പരീക്ഷയിൽ ആറ് വിഷയങ്ങൾക്ക് എ പ്ലസ് നേടി മികച്ച ജയമാണ് മകൻ സ്വന്തമാക്കിയത്. എന്നാൽ ശേഷിച്ച നാല് വിഷയങ്ങൾക്ക് കൂടി എ പ്ലസ് വാങ്ങാത്താണ് ബാബുവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ബാബു കുട്ടിയെ മൺവെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു. മകന്റെ ബഹളം കേട്ടെത്തിയ അയൽവാസികളാണ് ബാബുവിന്റെ ആക്രമണത്തിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തിയത്.
സംഭവത്തെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. മകനെ ക്രൂരമായി മർദിച്ചതിനെ തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൺവെട്ടി കൊണ്ടുള്ള അടിയിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.