pinarayi-vijayan

തിരുവനന്തപുരം:ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളത്തിൽ 2004 ആവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു.അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. കേരളത്തിൽ ഇടതുതരംഗമായിരുന്നു.

ചില മണ്ഡലങ്ങലങ്ങളിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിച്ചിട്ടുണ്ട്.നാളെ അവരുടെ കൂടെ വരേണ്ടവർ എന്നു കരുതിയാവും.ഏതായാലും തങ്ങൾ ഇതിനെയെല്ലാം അതിജീവിക്കും.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഏകപക്ഷീയമായി പ്രവർത്തിച്ചെന്ന അഭിപ്രായമില്ല.തിരഞ്ഞെടുപ്പ് ഓഫീസർക്ക് ചട്ടങ്ങളും നിയമങ്ങളുമുണ്ട്. അതിനുള്ളിൽ നിന്ന് പ്രവർത്തിച്ചെന്നാണ് കരുതുന്നത്.ഇക്കാര്യത്തിൽ പാർട്ടികൾക്ക് അവരുടേതായ വിമർശനമുണ്ടാവാമെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.