സ്മാർട്ട് ഫോണുകളുടെ പെരുമഴക്കാലമാണ്, ദിവസവും പുത്തൻ മോഡലുകളുമായി വിവിധ കമ്പനികൾ പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകളുടെ നിര കൂടി വരികയാണ്. ചൈനീസ് സ്മാർട്ട പോൺ നിർമ്മാതാക്കളായ സെഡ് തങ്ങളുടെ പുത്തൻ സമാർട്ട് ഫോൺ അവതരിപ്പിച്ചു. സെഡ് ആക്സോൺ 10പ്രോ എന്ന് പേരിട്ടിരിക്കുന്ന മോഡലാണ് . 5ജി സംവിധാനത്തോടെയാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. പ്രവർത്തന ക്ഷമതയിൽ മുൻപന്തിയിലാണ് ആക്സോൺ എന്ന് ഉറപ്പിക്കാവുന്ന എല്ലാ കാര്യങ്ങളും കമ്പനി ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിലയുടെ കാര്യത്തിൽ മറ്റ് മുൻനിര കമ്പനികളെ അപേക്ഷിച്ച് വിലക്കുറവുമാണ് ആക്സോണിന്.
6.47 ഇഞ്ച് ഫുൾ എച്ച്.ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ആക്സോണിനുള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്‌നാപ്ഡ്രാഗണിന്റെ 855 SoC ഗണത്തിൽ പെട്ട ഏറ്റവും പുതിയ മോഡൽ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 6ജി.ബി റാം മുതലുള്ള ഫോണുകളാണ് കമ്പനി അവതരിപ്പിച്ചരിക്കുന്നത്. പ്രവർത്തനക്ഷമതയ്ക്ക് മുൻഗണന നൽകിയാണ് ഫോൺ രൂപകൽപന ചെയ്തിരിക്കുന്നത് എന്ന് ഇക്കാര്യത്തലൂടെ വ്യക്തമാണ്.
48മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ പ്രധാന ആകർഷണ ഘടകം. 20+20+8 സെൻസറുകളാണ് പിൻക്യാമറയിലുള്ളത്. സെൽഫി പ്രേമികൾക്കായി 20മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ പ്രകാശത്തിലും കൂടുതൽ മിഴിവാർന്ന ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന സെൻസറുകളാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
5ജി ടെക്നോളജി സംവിധാനത്തോടെ പുറത്തിറങ്ങുന്ന ഫോണിന് 6,8,12 ജി.ബി റാം മെമ്മറയാണുള്ളത്. മിനിമം മെമ്മറിയായി കമ്പനി പറയുന്നത് 6ജി.ബി റാമാണെന്ന് ഓർമ്മിക്കണം. എസ്.ഡി കാർഡ് ഉപയോഗിച്ച് 256ജി.ബി സ്റ്റോറേജ് കപ്പാസിറ്റിയും കമ്പനി ഉറപ്പ് പറയുന്നുണ്ട്.
മുൻ മോഡലുകളിലെ പോലെ ഇത്തവണ സ്ക്രീനിൽ തന്നെയാണ് ഫിംഗർ പ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നത്. ഡി.റ്റി.എസ് എക്സ് അൾട്രാ സൗണ്ട് സിസ്റ്റമാണ് ഫോണിൽ ശബ്ദ വിസ്മയം തീർക്കുന്നത്. 5000mAh ബാറ്ററി ശേഷിയാണ് ഫോണിലുള്ളത്. കൂടാതെ ഫാസ്റ്റ‌് ചാർജ്ജിംഗ് സംവിധാനവും ഫോണിലുൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ടെക്നോളജിയായ 4+ ഫാസ്റ്റ‌് ചാർജ്ജിംഗ് സംവിധാനമാണ് ആക്സോണിൽ സെഡ് ഉപയോഗിച്ചിരിക്കുന്നത്.
ചൈനീസ് വിപണിയിലാണ് ഫോൺ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിലേക്ക് എപ്പോഴാണ് ഫോൺ എത്തുന്നത് എന്ന കാര്യം ഇപ്പോൾ കമ്പനി വ്യക്തമാക്കിയിട്ടില്ല. മൂന്ന് വേരിയന്റുകളായാണ് ആക്സോൺ 5ജി പുറത്തിറക്കിയിരിക്കുന്നത്. 6ജി.ബി+128ജി.ബി വേരിയന്റിന് 32,700രൂപയും, 8ജി.ബി+256ജി.ബി വേരിയന്റിന് 37,900രൂപയും, ആക്സോൺ 10പ്രോ വേരിയന്റായ 12ജി.ബി+256ജി.ബി മോഡലിന് 43,000 രൂപയുമായിരിക്കുമെന്നാണ് പ്രതീക്ഷ.