election-2019

ല‌ക്‌നൗ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേതിയിൽ കോൺഗ്രസ് ബൂത്തുപിടിത്തം നടത്തിയെന്ന കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ സ്‌മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ആരോപണമുയർന്ന ബൂത്തിൽ മുതിർന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷകരും പരിശോധന നടത്തിയിയതായും പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതായും ഉത്തർപ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ലക്കു വെങ്കിടേശ്വരലു റിപ്പോർട്ട് നൽകി.