1. പാലാരിവട്ടം മേല്‍പ്പാലത്തിലെ നിര്‍മാണത്തിലെ അപകാതയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. എറണാകുളം സ്‌പെഷ്യല്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് ഉത്തരവിട്ടത്, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കത്തിന്റെ അടിസ്ഥാനത്തില്‍. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനും കിറ്റ്‌കോയും അന്വേഷണ പരിധിയില്‍ വരും. വിജിലന്‍സിന്റെ നടപടി, മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ വിവാദം കൊഴുക്കവേ കിറ്റ്‌കോയുടെ അടിയന്തര ഡയറ്കടര്‍ ബോര്‍ഡ് യോഗം ചേരാനിരിക്കെ.
2. നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്നത് കിറ്റകോയ്ക്ക് ആണ്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് കിറ്റ്‌കോ ഉടന്‍ നടപടി എടുക്കും എന്ന് സൂചന. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍നില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബലാക്ഷയത്തിന്റെ കാരണം എന്തെന്ന് വിശദീകരിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് കിറ്റ്‌കോ. പ്രാഥമിക തലത്തില്‍ പ്രശ്നം പരിഹരിക്കേണ്ടി ഇരുന്ന കിറ്റ്‌കോ വീഴ്ച വരുത്തി എന്ന് പൊതു മരാമത്ത് മന്ത്രിയും വിമര്‍ശിച്ചിരുന്നു.
3. ദേശീയ പാക വികസനം തടസപ്പെടുത്തിയ കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പാത വികസനത്തില്‍ കേരളത്തെ തഴയുന്നു. പദ്ധതി നിറുത്തി വയ്ക്കാനുള്ള തീരുമാനം എടുത്തത് സംസ്ഥാനവുമായി ചര്‍ച്ച ചെയ്യാതെ. സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തുന്നതിന് ഒരു കൃത്യമായ കാരണം വ്യക്തമാക്കുന്നില്ല. തീരുമാനം പുറത്തു വിടുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം.
4. സ്ഥലമേറ്റെടുപ്പ് അടക്കം നടപടികള്‍ ക്രിയാത്മാകമായി മുന്നോട്ട് പോകുകയാണ്. പദ്ധതി നിറുത്തിവയ്ക്കാനുള്ള തീരുമാനം ഇതിനിടയിലാണ്. ദേശീയാ പാത വികസനത്തിന്റെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെട്ടുത്തിയിട്ടുള്ളത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് അവഗണന. സംസ്ഥാന വികസനത്തിന്റെ ചിറക് അരിയാനാണ് കേന്ദ്രത്തിന്റെ നീക്കം. റെയില്‍വേ സോണും എയിംസും കേരളത്തിന് അനുവദിച്ചില്ല.
5. പ്രതിസന്ധി ഘട്ടത്തില്‍ പോലും കേന്ദ്രം സഹായിച്ചില്ല. വിദേശത്ത് നിന്ന് വാഗ്ധാനം ചെയ്ത സഹായവും കേന്ദ്രം നിഷേധിച്ചെന്നും മുഖ്യമന്ത്രി. ദേശീയ പാത വികസനത്തിന് എതിരെ കത്തയച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കും മുഖ്യമന്ത്രിയുടെ വിമര്‍ശനം. രഹസ്യമായി കത്ത് അയച്ച് സംസ്ഥാനത്തിന്റെ വികസനം തകര്‍ക്കാന്‍ ശ്രമിക്കുന്നു. ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമാണ്.
6. കത്ത അയച്ച ശേഷം പ്രളയത്തിന്റെ പേര് പറഞ്ഞ് നടപടിയെ ന്യായീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ വികസനം തടയാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം. സംസ്ഥാന വികസനത്തിന് ഒരു സംഭാവനയും ചെയ്യാത്ത സംഘപരിവാര്‍ കേരളത്തെ തകര്‍ക്കുന്നു. വികസനം തടയാന്‍ ഏതറ്റം വരെയും പോകുന്ന സംഘപരിവാറിന് ഉദാഹരണമാണ് ശ്രീധരന്‍ പിള്ളയുടെ കത്ത്. രാഷ്ട്രീയ ലാഭത്തിനായി യു.ഡി.എഫും സംഘപരിവാറിനെ പിന്തുണയ്ക്കുന്നു. ദേശീയപാത വികസനത്തില്‍ കേരളം ഒന്നിച്ച് നില്‍ക്കണം എന്നും മുഖ്യമന്ത്രി
7. പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയോട് സീറ്റ് ആവശ്യപ്പെടാന്‍ ജനപക്ഷം തീരുമാനിച്ചു. ബി.ജെ.പിയുമായി ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കും. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചര്‍ച്ചകള്‍ ആരംഭിക്കാനാണ് തീരുമാനം. പാര്‍ട്ടിയുടെ പേര് ജനപക്ഷം സെക്യുലറായി മാറ്റി. പാര്‍ട്ടി ചെയര്‍മാനായി ഷോണ്‍ ജോര്‍ജിനെ തിരഞ്ഞെടുത്തു. പി.സി ജോര്‍ജ് പാര്‍ട്ടി രക്ഷാധികാരിയായി തുടരും
8. ദേശീയ പാത വികസനത്തിന്റെ കാര്യത്തില്‍ കേരളത്തെ അവഗണിക്കരുത് എന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രത്തിന് കത്തയച്ചു. ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കാണ് കത്തയച്ചത്. കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളിലെ ദേശീയ പാതാ വികസന പദ്ധതികളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയ തീരുമാനം പിന്‍വലിക്കണം എന്നാണ് കത്തിലെ ആവശ്യം. സ്ഥലമേറ്റെടുപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്
9. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുര്യോധനനെന്ന് വിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. മോദിയുടെ പതനവും ദുര്യോധനനെ പോലെ ആയിരിക്കും. ഉപദേശിക്കാന്‍ പോയ കൃഷ്ണനെ പോലും ദുര്യോധനന്‍ ബന്ധിയാക്കി. സര്‍വ്വ നാശത്തിന്റെ കാലത്ത് വിവേകം മരിക്കുമെന്നും പ്രിയങ്ക
10. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്ന് ആരോപിച്ച് മ്യാന്‍മറില്‍ ജയിലില്‍ അടച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. റോയിട്ടേഴ്സിലെ മാദ്ധ്യമപ്രവര്‍ത്തകരായ വാലോണും ക്യാസോയും ആണ് ഒന്നര വര്‍ഷത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയത്. മ്യാന്‍മറില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 10 റോഹിംഗ്യനുകള്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടെ ആണ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇരുവരെയും ജയിലില്‍ അടച്ചത്
11. സോഷ്യല്‍ മീഡിയയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയക്കാരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാമത്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ മോദിയ്ക്ക് 11 കോടിയോളം ആളുകളാണ് മോദിയെ ഫോളോ ചെയ്യുന്നത്. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ്, കണ്ടന്റ് മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ സെമ്രുഷ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍