കൊച്ചി: കാമറാ പ്രേമികളെ ലക്ഷ്യമിട്ട് വിവോ ഒരുക്കിയ പുത്തൻ സ്‌മാർട്‌ഫോണായ വിവോ വൈ 7 വിപണിയിലെത്തി. പിൻഭാഗത്ത് ട്രിപ്പിൽ കാമറയും മുന്നിൽ 20 എം.പി കാമറയുമാണ് വൈ7ൽ ഉള്ളത്. 13 എം.പി മെയിൻ കാമറ, എട്ട് എം.പി എ.ഐ സൂപ്പർ വൈഡ് ആംഗിൾ കാമറ, രണ്ട് എം.പി ഡെപ്‌ത്ത് കാമറ എന്നിവയാണ് പിന്നിലുള്ളത്. മികച്ച ബാക്കപ്പുള്ള 5,000 എം.എ.എച്ച് ബാറ്ററി, 16.16 സെന്റീമീറ്റർ ഫുൾവ്യൂ ഡിസ്‌പ്ളേ തുടങ്ങിയ സവിശേഷതകളും ഫോണിനുണ്ട്.
മേക്ക് ഇൻ ഇന്ത്യ കാമ്പയിന് പിന്തുണയുമായി പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ഫോണിന് 17,990 രൂപയാണ് വില. മിനറൽ ബ്ളൂ, മിസ്‌റ്റിക് പർപ്പിൾ നിറഭേദങ്ങളിൽ ലഭിക്കും. വിവോ സ്‌റ്റോർ, ആമസോൺ, പേടിഎം, ഫ്ളിപ്‌കാർട്ട്, അംഗീകൃത ഓഫ്‌ലൈൻ സ്‌റ്റോറുകൾ എന്നിവയിലൂടെയാണ് വില്‌പന. മീഡിയടെക് ഹീലിയോ ഓക്‌ടാ-കോർ പ്രൊസസർ, നാല് ജിബി റാം, 128 ജിബി ഇന്റേണൽ സ്‌റ്റോറേജ്, ആൻഡ്രോയിഡ് 9.0 അധിഷ്‌ഠിത ഫൺടച്ച് ഓപ്പറേറ്രിംഗ് സംവിധാനം, ഡ്യുവൽ എൻജിൻ ഫാസ്‌റ്ര് ചാർജിംഗ് ടെക്‌നോളജി തുടങ്ങിയ പ്രത്യേകതകളുമുണ്ട്.