കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷന്റെ ജേർണലിസം & കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ്, ടിവി ജേർണലിസം പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സിന്റെ ദൈർഘ്യം ഒരുവർഷമാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. 31.5.2019ൽ 35 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസിളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ പ്രവേശനപരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും.
അപേക്ഷാഫോറവും പ്രോസ്പെക്ടസും www.keralamediaacademy.org ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാഡമി എന്ന പേരിൽ എറണാകുളം സർവീസ് ബ്രാഞ്ചിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്ടായി നൽകണം.
പൂരിപ്പിച്ച അപേക്ഷാഫോറം 31ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ അക്കാഡമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484 2422275, 0484 2422068. ഇ-മെയിൽ: keralamediaacademy.gov@gmail.com .