ടൈംടേബിൾ
13 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എഡ്ഡ് പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2019 ജൂൺ 12 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ, 22 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ് (2016 അഡ്മിഷൻ റെഗുലർ, 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) ബി.എസ്.സി മൈക്രോബയോളജിയുടെ പ്രാക്ടിക്കൽ 9, 10 തീയതികളിൽ നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
2019 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോടെക്നോളജിയുടെ പ്രാക്ടിക്കൽ 14, 15 തീയതികളിൽ അതതു പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
വിദൂര വിദ്യാഭ്യാസ വിഭാഗം 20 ന് തുടങ്ങാനിരിക്കുന്ന നാലാം സെമസ്റ്റർ എം.ബി.എ സപ്ലിമെന്ററി ഡിഗ്രി പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പരീക്ഷാകേന്ദ്രങ്ങൾ ആവശ്യപ്പെട്ട വിദ്യാർത്ഥികൾ യഥാക്രമം എസ്.ഡി.ഇ പാളയം, എസ്.എൻ കോളേജ് കൊല്ലം, എസ്.എൻ കോളേജ് ചേർത്തല എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് 13 മുതൽ ഹാൾ ടിക്കറ്റ് കൈപ്പറ്റി അതതു കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.ടെക് (ഫുൾടൈം/പാർട്ട് ടൈം), മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം), 2013 സ്കീം ജനുവരി 2019 സപ്ലിമെന്ററി പരീക്ഷകളുടെ (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് പിഴ കൂടാതെ 20 വരെയും പിഴയോടെ 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.