കൊച്ചി: കിൻഫ്രയുടെയും റബർ ബോർഡിന്റെയും സംയുക്ത സംരംഭമായ റബർ പാർക്ക്, കിൻഫ്രയ്ക്ക് രണ്ടു കോടി രൂപ ലാഭവിഹിതം കൈമാറി. എറണാകുളം ഐരാപുരത്താണ് റബർ പാർക്ക് സ്‌ഥിതി ചെയ്യുന്നത്. കിൻഫ്രയുടെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്‌ടർ കെ.എ. സന്തോഷ് കുമാർ, റബർ പാർക്ക് മാനേജിംഗ് ഡയറക്‌ടർ ജെ. കൃഷ്‌ണകുമാറിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. കിൻഫ്ര ജനറൽ മാനേജർമാരായ ഡോ.ടി. ഉണ്ണികൃഷ്‌ണൻ, ജി. സുനിൽ, കിൻഫ്ര മീഡിയ അഡ്വൈസർ കെ.എൻ. ശ്രീകുമാർ, കിൻഫ്ര അപ്പാരൽ പാർക്ക് മാനേജിംഗ് ഡയറക്‌ടർ ജീവ ആനന്ദ്, കിൻഫ്ര ഫിനാൻസ് ഡെപ്യൂട്ടി മാനേജർ സജി ജോസഫ് എന്നിവർ സംബന്ധിച്ചു.