ന്യൂഡൽഹി: ഇറാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി ഏപ്രിലിൽ 57 ശതമാനം ഇടിഞ്ഞു. പ്രതിദിനം 2.77 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഇറാനിൽ നിന്ന് കഴിഞ്ഞമാസം ഇന്ത്യ വാങ്ങിയത്. മാർച്ചിൽ 31.5 ശതമാനം ഇടിവും നേരിട്ടിരുന്നു. ഇറാനുമേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയും വാങ്ങൽ കുറച്ചത്. ഇറാൻ എണ്ണയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. ചൈനയ്‌ക്കാണ് ഒന്നാംസ്ഥാനം.