1. ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തന്‍ ആക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പു തനിക്കു ലഭിക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ആഭ്യന്തര സമിതിയ്ക്ക് കത്തയച്ചു. ആഭ്യന്തര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ബോബ്‌ഡെയ്ക്കാണ് യുവതി കത്ത് അയച്ചത്. തന്റെ പരാതിയ്ക്കും സത്യവാങ്മൂലത്തിനും അടിസ്ഥാനം ഇല്ലെന്ന സമിതിയുടെ കണ്ടെത്തല്‍ നടുക്കം ഉണ്ടാക്കി. സാമാന്യ നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും സമിതിയ്ക്ക് പാലിക്കാനായില്ല എന്നും രഞ്ജന്‍ ഗോഗോയിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ പരാതിക്കാരി
2. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി ഇന്നലെയാണ് സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. നേരത്തേ യുവതി അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.
3. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറി ശ്രമത്തിന് സ്ഥിരീകരണം. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം ഉണ്ടായതായി സംശയിക്കുന്നു എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നടപടി ശുപാര്‍ശകള്‍ അടങ്ങയിയ റിപ്പോര്‍ട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി സംസ്ഥാന പൊലീസ് മേധാവി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച് നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. കേസ് എടുത്ത് അന്വേഷണം നടത്തേണ്ടതുണ്ട് എന്നും ബെഹ്റ
4. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപക ക്രമക്കേട് നടന്നതായി ഇന്റലിജന്‍സ് മേധാവി ഇന്നലെ ഡി.ജി.പിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബാലറ്റ് സമാഹരണം ഉണ്ടായി എന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ശുപാര്‍ശ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഡി.ജി.പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
5. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ പി. സദാശിവം. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറോട് ആണ് റിപ്പോര്‍ട്ട് തേടിയത്. എന്താണ് സംഭവിച്ചത് എന്ന സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ആവശ്യം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന സമിതി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി ഇരുന്നു. കേരളാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണം എന്നും നിവേദനത്തില്‍ ആവശ്യം
6. കോളേജിലെ എസ്.എഫ്.ഐ നേതാക്കളുടെ കടുത്ത ഭീഷണി നേരിടുന്നു എന്ന് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തുന്നു. കോളേജ് പ്രിന്‍സിപ്പളിന് എതിരെയും കത്തില്‍ പരാമര്‍ശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ആണ് സംഭവത്തെ കുറിച്ചും യൂണിവേഴ്സിറ്റിയിലെ സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ഹവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്
7. ദേശീയപാതാ വികസന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.എസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരം. ശബരിമല പ്രക്ഷോഭത്തിന് ശേഷം കള്ളകേസും വ്യക്തിഹത്യയും നടത്തുന്നു. പ്രളയ ബാധിതരെ സഹായിക്കാനാണ് കേന്ദ്രത്തിന് കത്ത് അയച്ചതെന്നും ശ്രീധരന്‍ പിള്ള. പ്രതികരണം, ദേശീയ പാത വികസനത്തിന് എതിരെ കത്തയച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന് എതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ. രഹസ്യമായി കത്ത് അയച്ച് സംസ്ഥാനത്തിന്റെ വികസനം തകര്‍ക്കാന്‍ ശ്രമിക്കുന്നു. ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമാണ് എന്നും മുഖ്യമന്ത്രി.
8. കത്ത അയച്ച ശേഷം പ്രളയത്തിന്റെ പേര് പറഞ്ഞ് നടപടിയെ ന്യായീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ വികസനം തടയാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം. സംസ്ഥാന വികസനത്തിന് ഒരു സംഭാവനയും ചെയ്യാത്ത സംഘപരിവാര്‍ കേരളത്തെ തകര്‍ക്കുന്നു. വികസനം തടയാന്‍ ഏതറ്റം വരെയും പോകുന്ന സംഘപരിവാറിന് ഉദാഹരണമാണ് ശ്രീധരന്‍ പിള്ളയുടെ കത്ത്. രാഷ്ട്രീയ ലാഭത്തിനായി യു.ഡി.എഫും സംഘപരിവാറിനെ പിന്തുണയ്ക്കുന്നു. ദേശീയപാത വികസനത്തില്‍ കേരളം ഒന്നിച്ച് നില്‍ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
9. അമേരിക്കയുടെ ഇറാന്‍ ഉപരോധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ആശങ്ക തുടരുന്നു. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ നേവിയുടെ കരിയര്‍ സ്‌ട്രൈക് ഗ്രൂപ്പിനെയും പ്രത്യേക ദൗത്യ സംഘത്തേയും വിന്യസിക്കാനുള്ള വൈറ്റ് ഹൗസിന്റെ തീരുമാനം പുറത്തു വന്നതോടെ ആണ് ആശങ്ക ശക്തമായത്. യു.എസ് ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടന്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് വീണ്ടും 70ന് മുകളില്‍ എത്തി. എന്നാല്‍ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ല എന്ന് അമേരിക്ക വ്യക്തമാക്കി
10. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. കമ്മിഷന്റെ നടപടി, തിരഞ്ഞെടുപ്പ് ദിവസം അഹമ്മദാബാദില്‍ റോഡ് ഷോ നടത്തിയതിന്, ചിത്ര ദുര്‍ഗയില്‍ ബാലകോട്ട് മിന്നലാക്രമണത്തെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗത്തിനും എതിരെ നല്‍കിയ പരാതികളില്‍. പരാതികള്‍ തള്ളിയതിന്റെ കാരണം വ്യക്തമല്ല. ഇത് ഒന്‍പതാം തവണയാണ് മോദിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കുന്നത്