ss

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സ്റ്റേഷൻ മാസ്റ്ററും സി.പി.ഐ. മണക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന
മണക്കാട് പടന്നാവ് ലെയ്ൻ ശ്രീവിലാസിൽ എം.ചന്ദ്രമോഹനൻ നായർ (67) നിര്യാതയായി.പരേതനായ പി.എൻ. മാധവൻ നായരുടെ മകനാണ്. ദീർഘകാലം മണക്കാട് കൺസ്യൂമർ സഹകരണസംഘംപ്രസിഡന്റ് , ട്രാവൻകൂർ ഐവറി സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.ഭാര്യ: രമാദേവി.മകൻ: ശ്യാംമോഹൻ. മരുമകൾ: സ്മിതാ എസ്.നായർ .സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് പുത്തൻകോട്ട ശ്മശാനത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.