ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന് 76,98,08500 രൂപ വരവും 76,97,35000 രൂപ ചെലവും 73,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് വാർഷിക പൊതുയോഗം അംഗീകാരം നൽകി.
പിന്നാക്ക സമുദായക്ഷേമ പ്രവർത്തനത്തിന് 20 ലക്ഷവും സാമൂഹ്യക്ഷേമത്തിന് രണ്ടു കോടിയും സന്നദ്ധ സേവനത്തിന് 7.5 ലക്ഷവും ബഡ്ജറ്റിൽ വകകൊള്ളിച്ചു. പഴയ സ്കൂൾ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് 30 ലക്ഷം, വാഹനങ്ങൾ വാങ്ങുന്നതിന് 35 ലക്ഷം, മൈക്രോഫിനാൻസ് സ്കീമിന് 10 കോടി, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 20 ലക്ഷം, ഭവന നിർമ്മാണപദ്ധതിക്ക് 80 ലക്ഷം, പ്രളയദുരിതാശ്വാസ സഹായ നിധിയിലേക്ക് 7.69 കോടിയും വകകൊള്ളിച്ചു. സ്കൂൾ, കോളേജ് കെട്ടിട നിർമ്മാണത്തിന് 19 കോടി, വസ്തു സമ്പാദനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 4.5 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു.