nateshan-happy

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗം പ്രമേയത്തിൽ കേരളകൗമുദിക്ക് അനുമോദനം.

ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി എന്നും പടവാൾ ഉയർത്തുന്ന കേരളകൗമുദി തിരഞ്ഞെടുപ്പ് കാലത്ത് പ്രസിദ്ധീകരിച്ച 'കേരളകൗമുദിയുടെ രാഷ്ട്രീയം' എന്ന മുഖപ്രസംഗം സിംഹഗർജ്ജനമായിരുന്നു. പത്രാധിപർ കെ.സുകുമാരൻെറ കുളത്തൂർ പ്രസംഗത്തിനുശേഷമുള്ള മഹാസംഭവമായിരുന്നു ആ മുഖപ്രസംഗമെന്ന് പ്രമേയത്തിൽ പറഞ്ഞു.

കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന എം.എസ്. രവി, മേഘാലയ മുൻ ഗവർണർ എം.എം.ജേക്കബ്, തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധി എന്നിവർക്കും ഭീകരാക്രമണത്തിൽ ജീവൻവെടിഞ്ഞ ധീരദേശാഭിമാനികൾക്കും പ്രളയത്തിൽ പൊലിഞ്ഞവർക്കും മൺമറഞ്ഞ കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രശസ്തർക്കും വാർഷിക പൊതുയോഗം ആദരാഞ്ജലിയർപ്പിച്ചു. എസ്.എൻ.ഡി.പി യോഗത്തിൻെറ ഔദ്യോഗിക വെബ് സൈറ്റായ sndpyogam.org.in എന്നതിൻെറ ഉദ്ഘാടനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.