പുൽപ്പള്ളി:പുൽപ്പള്ളി പാറക്കടവ് ജനവാസകേന്ദ്രത്തിലെ കൃഷിയിടത്തിൽ ഇന്നലെ രാവിലെ 11 മണിയോടെ കണ്ട കടുവയെ തുരത്താനുളള ശ്രമം വൈകിട്ടും തുടർന്നു. കടുവയെ കണ്ടയുടൻ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.വനം വകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കുറ്റിക്കാട്ടിന് സമീപം കടുവയെ കണ്ടെത്തി. കൂടുതൽ വനം വകുപ്പ് ഉദ്യോസ്ഥർ എത്തി കടുവയെ തുരത്താൻ ശ്രമിച്ചു. പലതവണ പടക്കം പൊട്ടിക്കുകയും മറ്റും ചെയ്തിട്ടും കടുവ അവിടെ തന്നെ തുടരുകയാണ്. വെറ്ററിനറി സർജനും,സംഘവും എത്തിയ ശേഷം മറ്റ് നടപടികൾ ആലോചിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.