മലയാള സിനിമാ സംഗീതത്തിലെ ഗാഭീര്യം ഗാനഗന്ധവർ യേശുദാസും സിനിമയിയെ താരചക്രവർത്തിമാരായ മോഹൻലാലും മമ്മൂട്ടിയും ഒരേ വേദി പങ്കിട്ടത് ശ്രദ്ധേയമായി. ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് ദാനചടങ്ങിലാണ് മൂവരും ഒന്നിച്ചത്. മലയാളികൾ നെഞ്ചേറ്റിയ ഗാനഗന്ധർവന് ഓൾ ടൈം എന്റർടെയ്നർ പുരസ്ക്കാരം സമ്മാനിച്ചുകൊണ്ട് 'ബിഗ് എംസ്' വേദി കെെയ്യടക്കി.
ദാസേട്ടനിൽ നിന്ന് അവാർഡ് സ്വീകരിക്കുകയാണ് പതിവ്, സമ്മാനിക്കാൻ സാധിച്ചത് വലിയ വലിയ ആദരവായാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ പാട്ടുകൾ പാടി അഭിനയിക്കാനായതാണ് എനിക്കു കിട്ടിയ ഭാഗ്യമാണെന്നും മോഹൻലാൽ പറഞ്ഞു. 'ദാസേട്ടന്റെ വലിയ ആരാധകനാണ് ഞാൻ. അദ്ദേഹത്തിന്റെ പാട്ടുപാടി അഭിനയിക്കുക എന്നതൊക്കെ സ്വപ്നത്തിനും അപ്പുറമുള്ള കാര്യമായിരുന്നു. അഭിനയിച്ച രണ്ടാമത്തെ സിനിമയിൽ തന്നെ ആ അവസരം ലഭിച്ചു എന്നതാണ് എന്റെ ഭാഗ്യം. അതറിഞ്ഞ് അന്ന് 3 ദിവസം ഉറങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ പാട്ടിനൊത്ത് എന്റെ മുഖത്ത് ഭാവമൊക്കെ ശരിയാവുമോ എന്ന ചിന്തയായിരുന്നു'. മമ്മുട്ടി പറഞ്ഞു.
ഇതേസമയം ഹരികൃഷ്ണൻസ്’ സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി രണ്ട് ശബ്ദത്തിൽ പാടിയതിന്റെ രഹസ്യം വ്യക്തമാക്കാമോ എന്നായിരുന്നു രമേഷ് പിഷാരടിയുടെ ചോദ്യം. രണ്ട് പേർക്കുമായി രണ്ട് ട്രാക്കിൽ പാടി റെക്കോർഡ് ചെയ്തതാണതെന്ന് യേശുദാസ് മറുപടി പറഞ്ഞു. എന്നാൽ ഇപ്പോൾ അതു സാദ്ധ്യമായത് റെക്കോഡിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണെന്നും പണ്ടായിരുന്നെങ്കിൽ പറ്റില്ലായിരുന്നെന്നും യേശുദാസ് വ്യക്തമാക്കി. തുടർന്ന് തനിക്ക് പുരസ്കാരം നൽകിയ രണ്ടു മഹാനടൻമാർക്കുള്ള സമർപ്പണം എന്ന മുഖവുരയോടെ ‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ എന്ന ഗാനം ആലപിക്കുകയും ചെയ്തു.