thechi

തിരുവനന്തപുരം : തൃശൂർ പൂരത്തിന് എഴുന്നള്ളിക്കാൻ കഴിയാത്ത വിധത്തിൽ അക്രമ സ്വഭാവമുള്ളതും,അപകടകാരിയുമായ ആനയാണ് തെച്ചിക്കോട്ട് രാമചന്ദ്രനെന്ന് വനം മന്ത്രി കെ രാജു. നിലവിലെ അവസ്ഥയിൽ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് ഓഫീസറുടെ റിപ്പോർട്ടെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റിൽ വനംമന്ത്രി വ്യക്തമാക്കി.

അതിനിടെ തൃശൂർ പൂരത്തിന്റെ ചടങ്ങുകളിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാൻ നീക്കമുണ്ടെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് ഉടമകളായ പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടും തൃശൂർ ജില്ലാ കളക്ടറോടും വിശദീകരണം തേടി.