മാഡ്രിഡ് : ഒൻപത് വർഷത്തിന് ശേഷം താൻ സ്പാനിഷ് ക്ളബ് അത്ലറ്റിക്കോ മാഡ്രിഡിനോട് വിട പറയുകയാണെന്ന് നായകൻ ഡീഗോ ഗോഡിൻ. ഉറുഗ്വേക്കാരനായ ഗോഡിൻ 378 മത്സരങ്ങളിൽ അത്ലറ്റിക്കോയുടെ കുപ്പായമണിഞ്ഞു. 27 ഗോളുകൾ നേടി. 2010 ൽ വിയ്യാറയലിൽ നിന്നാണ് അത്ലറ്റിക്കോയിലെത്തിയത്. 2014 ൽ 18 വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള അത്ലറ്റിക്കോയുടെ ലാലിഗ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു. ഇറ്റാലിയൻ ക്ളബ് ഇന്റർമിലാനിലേക്കാണ് ഗോഡിൻ പോകുന്നതെന്ന് സൂചനയുണ്ട്.