കോൺസ്റ്റബിൾ തസ്തികയിലെ ഒഴിവുകളിൽ കായികതാരങ്ങളിൽനിന്ന് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സ് അപേക്ഷ ക്ഷണിച്ചു.കോൺസ്റ്റബിൾ: 121 ഒഴിവ്.യോഗ്യത: പത്താംക്ലാസ് / തത്തുല്യം.പ്രായം: 18- 25 വയസ്.ശമ്പളം: 21,700- 69,100 രൂപ.ദേശീയ, സംസ്ഥാന തലത്തിൽ മത്സരങ്ങളിൽ താഴെക്കാണുന്ന കായിക ഇനത്തിൽ പങ്കെടുത്തവരായിക്കണം അപേക്ഷകർ .അത്ലറ്റിക്സ്/ ജൂഡോ/ വാട്ടർ സ്പോർട്സ് (കയാക്കിംഗ് &കാനോയിംഗ്)/ വാട്ടർ സ്പോർട്സ് റോവിംഗ്/ ബോക്സിംഗ്/ ജിംനാസ്റ്റിക്/ വുഷു/ ആർച്ചറി (ഇന്ത്യൻ, റിസ്ക്യു& കോംപൗണ്ട് റൗണ്ട്)/ ഷൂട്ടിംഗ് (സ്പോർട്സ്)/ വിൻറർ ഗെയിംസ് സ്കീയിംഗ്/ റെസലിംഗ്/ കരാട്ടെ. അപേക്ഷാ ഫീസ്: 100 രൂപ. എസ്സി, എസ്ടി, വനിതകൾ എന്നിവർക്ക് ഫീസില്ല.അപേക്ഷിക്കേണ്ട വിധം: www.itbpolice.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂൺ 21.
എം.ബി.ബി.എസുകാർക്ക് ആർമിയിൽ അവസരം
ആർമിമെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ എംബിബിഎസുകാർക്ക് അവസരം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.150 ഒഴിവുകളാണുള്ളത്.യോഗ്യത 1956 ഐ.എം.സി ആക്ടിലെ ഫസ്റ്റ്/ സെക്കൻഡ് ഷെഡ്യൂളിലെ അല്ലെങ്കിൽ തേർഡ് ഷെഡ്യൂളിലെ പാർട്ട് രണ്ടിൽ പറഞ്ഞിരിക്കുന്ന മെഡിക്കൽ യോഗ്യത. സംസ്ഥാന മെഡിക്കൽ കൗൺസിൽ/എംസിഐകൗൺസിൽ/എംസിഐ സ്ഥിരം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. എംഡി/എംഎസ്/എം.സി.എച്ച്/ ഡിഎം കഴിഞ്ഞവരേയും പരിഗണിക്കും.അപേക്ഷകർ രണ്ടാമത്തെ ചാൻസിലെങ്കിലും എം.ബി.ബി.എസ് പാസായിരിക്കണം. 2019 മേയ് 31 ന് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം
.പ്രായം 2019 ഡിസംബർ 31ന് 45 വയസ് തികയരുത്.ശമ്പളം: 17,160 - 39,100 രൂപ. ഗ്രേഡ് പേ 6,100 രൂപയും മറ്റ് ആനുകൂല്യങ്ങളും.അഞ്ചുവർഷമാണ് ഷോർട്ട് സർവീസ് കമ്മീഷന്റെ കാലാവധി. ഒമ്പതു വർഷത്തേക്കു വേണമെങ്കിൽ സർവീസ് നീട്ടിയെടുക്കാം. രണ്ടുവർഷം സർവീസ് പൂർത്തിയാക്കിയ ശേഷം പെർമനന്റ് കമ്മീഷൻ കേഡറിലേക്ക് അപേക്ഷിക്കാം.ന്യൂഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ നടക്കുന്ന ഇന്റർവ്യൂവിന്റെയും വൈദ്യപരിശോധനയുടേയും അടിസ്ഥാനത്തിലാണു നിയമനം.അപേക്ഷാഫീസ് 200 രൂപ. നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ വഴി ഫീസ് അടയ്ക്കാം.
അപേക്ഷ അയയ്ക്കേണ്ട വിധം: www.indianarmy.nic.in എന്ന വെബ്സൈറ്റിൽ നിന്നും ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി ബുക്ക്, പെർമനന്റ് മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എം.ബി.ബി.എസ്/ പിജി സർട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 26.
കേന്ദ്ര പൊലീസ് സേന: അസിസ്റ്റന്റ് കമാൻഡന്റ്
കേന്ദ്ര പൊലീസ് സേനകളിലെ അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.പ്രായം: 2019 ആഗസ്റ്റ് ഒന്നിന് 20നും 25നും മധ്യേ.അപേക്ഷകർ 1994 ആഗസ്റ്റ് രണ്ടിനും 1999 ആഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സ്ത്രീകൾക്കും അപേക്ഷിക്കാം.അപേക്ഷ: https://www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി: മേയ് 20. കൂടുതൽ വിവരങ്ങൾ: https://upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും
സഫ്ദർജങ് ഹോസ്പിറ്റൽ
ന്യൂഡൽഹി സഫ്ദർജങ് ഹോസ്പിറ്റൽ ആൻഡ് വിഎംഎംസിയിൽ ജൂനിയർ റെസിഡന്റ് 310 ഒഴിവുണ്ട്. നിയമനം താൽക്കാലികമാണ്. യോഗ്യത: എംബിബിഎസ്. ഡെൽഹി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 21 പകൽ മൂന്ന്. വിശദവിവരത്തിന് www.vmmcsjh.nic.in
ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയിൽ ഡ്രൈവർ
ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ സതേൺ റീജണിൽ ഓഫീസ് ഡ്രൈവർമാരെ(ഓർഡിനറി ഗ്രേഡ്) നിയമിക്കും. 37 ഒഴിവുണ്ട്. കേരളത്തിൽ നാലൊഴിവാണുള്ളത്. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. എൽഎംവി, എച്ച്എംവി ലൈസൻസുകൾ, അംഗീകൃത സ്ഥാപനങ്ങളിൽ ട്രക്ക് , ജീപ്പ്, ട്രാക്ടർ ഓടിച്ച് മൂന്ന് വർഷത്തെ പരിചയം. വാഹനങ്ങളുടെ റിപ്പയറിങ് പരിചയം. ഉയർന്ന പ്രായം 25. നിയമാനുസൃത ഇളവ് ലഭിക്കും. ട്രേഡ് ടെസ്റ്റ്, ഇംഗ്ലീഷ് വായനാശേഷി പരിശോധന, സംഖ്യകൾ, അക്കങ്ങൾ, ട്രാഫിക് നിയമങ്ങൾ, വാഹന റിപ്പയറിങ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സാധാരണ തപാലിലൊ സ്പീഡ് പോസ്റ്റായോ The Additional Director General, Geological Survey Of India, Southern Region, GSI Complex, Bandlaguda, Hyderabad 500068 500068 എന്ന വിലാസത്തിൽ ജൂൺ 26നകം ലഭിക്കണം.