ന്യൂഡൽഹിയിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ റിസർച്ച് ഓഫീസർ, ടെക്നീഷ്യൻകമ്യൂണിക്കേഷൻ ആൻഡ് ടെക്നീഷ്യൻഇൻഫർമേഷൻ ടെക്നോളജി, സീനിയർ കൺസൽട്ടന്റ് ഇന്റർനാഷണൽ കോഓപറേഷൻ, ഫ്ളഡ് ആൻഡ് റിവർ ഇറോഷൻ, ഡിസാസ്റ്റർ റിസ്ക് ഫിനാൻസ് ആൻഡ് റിസ്ക് ട്രാൻസ്ഫർ, റീ കണസ്ട്രക്ഷൻ ആൻഡ് റിക്കവറി, ഡ്രോട്ട് ആൻഡ് ഫുഡ് സെക്യൂരിറ്റി, സൈക്കോ സോഷ്യൽ കെയർ ആൻഡ് സോഷ്യൽ വൾനറബിലിറ്റി, അർബൻ ഫള്ഡിങ്, ലാൻഡ്സ്ളൈഡ് ആൻഡ് അവലഞ്ചസ്, കൺസൽട്ടന്റ് മെഡിക്കൽ പ്രിപ്പയേഡ്നസ് ആൻഡ് ബയോളജിക്കൽ ഡിസാസ്റ്റർ, മ്യൂസിയം ആൻഡ് കൾച്ചറൽ ഹെറിറ്റേജ് സൈറ്റ്സ് ആൻഡ് പ്രസിംങ്സ്, ജിഐഎസ് ആൻഡ് റിസ്ക് ആൻഡ് വൾനറബിളിറ്റി അനാലിസിസ്, ലീഗൽ തസ്തികകളിലാണ് ഒഴിവ്.അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 27 കൂടുതൽ വിവരങ്ങൾക്ക്: http://ndma.gov.in.
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ മാനേജ്മെന്റ് ട്രെയിനി ഹ്യുമൺ റിസോഴ്സ് 6, മാർക്കറ്റിങ് 4 എന്നിങ്ങനെ ഒഴിവുണ്ട്.
ഹ്യുമൺ റിസോഴ്സ് വിഭാഗത്തിൽ യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, എംബിഎ/ബിരുദാനന്തരബിരുദം/ ഹ്യുമൺറിസോഴ്സ് മാനേജ്മെന്റ്/ പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ/ലേബർ വെൽഫയർ/സോഷ്യൽ വർക്ക് എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ഡിേപ്ലാമ. മാർക്കറ്റിങ് യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, എംബിഎ/ബിരുദാനന്തരബിരുദം/ മാർക്കറ്റിങിൽ ബിരുദാനന്തര ഡിേപ്ലാമ. www.vizagsteel.com വഴി ഓൺലൈനാവയി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് ഒമ്പത്.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ 561 ഒഴിവുകൾ
നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ എയർക്രാഫ്റ്റ് ഡിവിഷനിലേക്ക് ട്രേഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 561 ഒഴിവുകളാണുള്ളത്. ഫിറ്റർ-279, ടർണ്ണർ-32, കാർപെൻഡർ-5, മെഷീനിസ്റ്റ്-30, വെൽഡർ-14, ഇലക്ട്രീഷ്യൻ-85, മെക്കാനിക്-7, ഡ്രാഫ്റ്റ്സ്മാൻ-7, ഇലക്ട്രോണിക്സ് മെക്കാനിക്-4, പെയിന്റർ-12, പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് -75, ഷീറ്റ് മെറ്റൽ വർക്കർ-5, മെഷീനിസ്റ്റ്-6 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്. അനുബന്ധ വിഷയത്തിൽ ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.hal-india.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വെറ്ററിനറി പ്രിവന്റീവ് മെഡിസിനിൽ
തമിഴ്നാട് മൃഗസംരക്ഷണവകുപ്പിന്റെ റാണിപെട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി പ്രിവന്റീവ് മെഡിസിനിൽ റിസർച്ച് അസിസ്റ്റന്റിന്റെ 26 ഒഴിവുണ്ട്. മേയ് 29 വരെ ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: എംവിഎസ്സി, ഹയർസെക്കൻഡറിയിൽ തമിഴ് ഒരു ഭാഷയായി പഠിച്ച് ജയിക്കണം. വെറ്ററിനറി പ്രാക്ടീഷണറായി രജിസ്റ്റർ ശചയ്യണം. പ്രായം 30ൽ കവിയരുത്. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 29 . വിശദവിവരത്തിന് www.tnpsc.gov.in
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് എൻജിനീയർ തസ്തികകളിലെ 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയർ സിവിൽ, എൻജിനീയർ ഇലക്ട്രിക്കൽ, സൂപ്പർവൈസർ സിവിൽ, സൂപ്പർവൈസർ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സൈറ്റുകളിലേക്കുള്ള കരാർ നിയമനം ആണ്. അതു തീരും വരെയോ 600 ദിവസമോ ഏതാണോ ആദ്യം അവസാനിക്കുന്നത് അതു വരെ ആയിരിക്കും നിയമന കാലാവധി. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.careers.bhel.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 14.
ഉത്തരാഖണ്ഡ് മെട്രോറെയിൽ കോർപറേഷനിൽ
ഉത്തരാഖണ്ഡ് മെട്രോറെയിൽ കോർപറേഷനിൽ ജനറൽ മാനേജർ(സിവിൽ/ പ്രോജക്ട് ആൻഡ് പ്ലാനിങ്) 1, ജനറൽ മാനേജർ(ഫിനാൻസ്) 1, അസി. മാനേജർ(ഫിനാൻസ്) 2, അക്കൗണ്ടന്റ് 1 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 30. വിശദവിവരത്തിന് : www.ukmrc.org/careers.
ഡൽഹി മെട്രോയിൽ
ഡൽഹി മെട്രോയിൽ ജനറൽ മാനേജർ തസ്തികയിൽ ഒഴിവ്. പ്രായ പരിധി : 55. അപേക്ഷിക്കണ്ട അവസാന തീയതി : മേയ് 15 . കമ്പനിവെബ്സൈറ്റ്: www.delhimetrorail.com.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസിൽ
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡീസീസിൽ ജൂനിയർ റിസർച്ച് ഫെലോ 1, യങ് പ്രൊഫഷണൽ 4 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 20. വിശദവിവരത്തിന് www.nihsad.nic.in
കർണാടക യൂണിവേഴ്സിറ്റിയിൽ
കർണ്ണാടകയിലെ കേന്ദ്രയൂണിവേഴ്സിറ്റിയിൽ 145 ഒഴിവുകൾ. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: https://www.cuk.ac.in/