ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ ജോയിന്റ് ജനറൽ മാനേജർ/ ഡെപ്യുട്ടി ജനറൽ മാനേജർ, മാനേജർ തസ്തികകളിൽ ഒമ്പത് ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 18. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് Dy. General Manager/HRM, IRCON INTERNATIONAL LIMITED, C4, District Center, Saket, New Delhi110017 എന്ന വിലാസത്തിൽ അയക്കണം. വിശദവിവരത്തിന് www.ircon.org
ടെലികമ്യൂണിക്കേഷൻസ് കൺസൽട്ടന്റ്സ്
ന്യൂഡൽഹിയിലെ ടെലികമ്യൂണിക്കേഷൻസ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തും. ജനറൽ മാനേജർ(ടെലികോം/ ഐടി), ജനറൽ മാനേജർ(സിവിൽ), മാനേജർ(ഫിനാൻസ്), ഡെപ്യൂട്ടി മാനേജർ(ടെലികോം/ഐടി), ഡെപ്യൂട്ടി മാനേജർ(സിവിൽ), അസി. മാനേജർ( ടെലികോം/ഐടി), അസി. മാനേജർ(സിവിൽ) എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 14. വിശദവിവരത്തിന് www.tcil india.com
വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ബറൈലി ഇസാത്ത് നഗറിലെ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്ററിൽ ബിസിനസ് മാനേജർ 1, അസി. മാനേജർ 1, ബിസിനസ് എക്സിക്യൂട്ടീവ് 2, ഓഫീസ് അസി. 1, സപ്പോർട് സ്റ്റാഫ് 1 ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു മേയ് 21ന് പകൽ 11ന് ഇസാത്ത്നഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ. വിശദവിവരത്തിന് ://www.ivri.nic.in/Jobs
നാഷണൽ സ്കൂൾ ഒഫ് ഡ്രാമ
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ തിയറ്റർ ആർടിസ്റ്റിന്റെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആർടിസ്റ്റ് ഗ്രേഡ് എ, ആർടിസ്റ്റ് ഗ്രേഡ് ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് നിയമനം നൽകുക. യോഗ്യത നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദാനന്തര ഡിപ്ലോമ. യോഗ്യത നേടിയ ശേഷം അഭിനയത്തിൽ അഞ്ച് വർഷത്തെ പരിചയം. നൃത്തം, സംഗീതം അനുബന്ധകലകളിൽ പരിചയം, സ്റ്റേജ് ക്രാഫ്റ്റ് വർക്, പ്രാദേശിക ഭാഷയിലും പരിചയം വേണം. അപേക്ഷ Repertory Chief, NSD Repertory Company, Bahawalpur House, Bhagwandas Road, New Delhi110001 എന്ന വിലാസത്തിൽ മേയ് പത്തിനകം ലഭിക്കണം.
വിമൺ മിലിട്ടറി പൊലീസിൽ നിരവധി ഒഴിവുകൾ
ഇന്ത്യൻ ആർമിയുടെ വിമൺ മിലിറ്ററി പൊലീസിൽ സോൾജ്യർ ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ ഒഴിവുകൾ. അവിവാഹിതരായ വനിതകളാണ് അപേക്ഷിക്കേണ്ടത്. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. അംബാല, ലക്നൗ, ജബഷപൂർ, ബംഗളൂരു, ഷില്ലോങ്, എന്നിവിടങ്ങളിലാണ് റിക്രൂട്ട്മെന്റ് റാലി.യോഗ്യത: 45 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി. ഉയരം 142 സെ.മീ. ഉയരത്തിനും പ്രായത്തിനുമനുസരിച്ചാകണം . തൂക്കം. പ്രായം: 17.5-21. വൈദ്യശാസ്ത്ര പരിശോധനയിൽ തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് പൊതുപ്രവേശന പരീക്ഷ എഴുതണം. രജിസ്ട്രേഷൻ തുടങ്ങി.അവസാന തീയതി: ജൂൺ 8.
മിധാനിയിൽ അവസരം
ഹൈദ്രാബാദിലെ മിനിരത്ന കമ്പനിയായ മിശ്രധാതു നിഗം ലിമിറ്റഡ് (മിധാനി) വിവിധ തസ്തികകളിലായി 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. വിശദവിവരങ്ങൾക്ക്:
www.midhani-india.in/
പി.എസ്.സി റിക്രൂട്ട്മെന്റ്
സഹകരണ അപ്പെക്സ് സൊസൈറ്റികളിൽ മാനേജർ , മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പൾമണറി മെഡിസിൻ), തിയേറ്റർ ടെക്നീഷ്യൻ, ഡെന്റൽ മെക്കാനിക്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ലക്ചറർ ഇൻ മൈക്രോബയോളജി, സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് (പോളിടെക്നിക്കുകൾ), ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സിൽ കെമിസ്റ്റ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ, ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്/ഓവർസീയർ ഗ്രേഡ് രണ്ട് (മെക്കാനിക്കൽ) കേരള പൊലീസ് സർവീസിൽ സയന്റിഫിക് അസിസ്റ്റന്റ് (പോളിഗ്രാഫ്), എന്നിവയാണ് ജനറൽ വിഭാഗത്തിലെ വിജ്ഞാപനങ്ങൾ.
സംവരണ വിഭാഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് മുഖേന നിയമിക്കുന്നതിനായി പൊലീസ് കോൺസ്റ്റബിൾ, ലൈബ്രേറിയൻ, ഫാർമസിസ്റ്റ്, ജൂനിയർ ഇൻസ്ട്രുക്ടർ, സയന്റിഫിക് അസിസ്റ്റൻറ് ,ഫിസിക്സ് , അറബിക്, വീണ അദ്ധ്യാപകർ , എൻജിനീനീയറിംഗ് അസിസ്റ്റന്റ് , ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം.അവസാന തീയതി – മേയ് 15
ഋഷികേശ് എയിംസിൽ 115 അദ്ധ്യാപകർ
ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിവിധ വിഭാഗങ്ങളിൽ അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
115 ഒഴിവുണ്ട്. അനസ്തീഷ്യോളജി, അനാട്ടമി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ഡെന്റിസ്ട്രി, ഡെർമറ്റോളജി,എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിന്സട്രേഷൻ, മെഡിക്കൽ ഓങ്കോളജി/ഹെമറ്റോളജി, മൈക്രോബയോളജി, നിയോ നാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ്, ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പീഡിയാട്രിക്സ് സർജറി, പതോളജി/ ലാബ്മെഡ്, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി, യൂറോളജി വിഭാഗങ്ങളിലാണ് ഒഴിവ്.
www.aiimsrishikesh.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂൺ ഒന്ന്.