മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉദ്യോഗത്തിൽ ഉയർച്ച. ചുമതലകൾ വർദ്ധിക്കും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ലക്ഷ്യം നിർവഹിക്കും. അഹോരാത്രം പ്രവർത്തിക്കും. ധാർമിക ചിന്തകൾ വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വ്യാപാരത്തിൽ ഉണർവ്. പ്രവർത്തനക്ഷമത വർദ്ധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ ആശയം അവലംബിക്കും. ക്രമാനുഗതമായ പുരോഗതി. കാര്യങ്ങൾ ദ്രുതഗതിയിലാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വ്യവസ്ഥകൾ പാലിക്കും. ആത്മനിർവൃതി ഉണ്ടാകും. കൃഷി മേഖലയിൽ പുരോഗതി.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പഠിച്ച വിദ്യ പ്രാവർത്തികമാകും. ഉദ്യോഗ ലഭ്യതയ്ക്ക് അവസരം. മത്സരങ്ങളിൽ വിജയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
രേഖകൾ കണ്ടെത്തും. പ്രതികരണങ്ങളെ അതിജീവിക്കും. ആശ്വാസമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മസംയമനം പാലിക്കും. അനുകൂലമായ പ്രവർത്തനങ്ങൾ. സഹപ്രവർത്തകരുടെ സഹായം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കർമ്മപദ്ധതികൾ പൂർത്തീകരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. പങ്കാളിയുടെ ആശയങ്ങൾ പരിഗണിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ജാമ്യം നിൽക്കാനുള്ള അവസരം ഒഴിവാക്കും. ശ്രദ്ധ വർദ്ധിക്കും. വിനയത്തോടുകൂടിയ പ്രവർത്തനം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സർവകാര്യ വിജയം. ദൂരയാത്ര ഒഴിവാക്കും. ജോലികൾ പൂർത്തീകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഭാവനകൾക്കനുസൃതമായി പ്രവർത്തിക്കും. മഹദ് വചനങ്ങൾ അനുസരിക്കും. ആത്മസംതൃപ്തിയുണ്ടാകും.