parvathi-thiruvoth

താനൊരു പ്രിവിലേജ്‌ഡ്‌ ആയിട്ടുള്ള വ്യക്തി ആയതുകൊണ്ടുതന്നെ കൂടുതൽ ഓഫറുകൾ കിട്ടാൻ ചാൻസുള്ള ആളാണെന്ന് നടി പാർവതി തിരുവോത്ത്. വിവാദമുണ്ടായതിനു ശേഷം പെട്ടെന്നൊരു ഒഴിവാക്കൽ ഫീൽ ചെയ്‌തെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാർവതി വ്യക്തമാക്കി.

പാർവതിയുടെ വാക്കുകൾ-

'ഞാൻ ബ്രേക്ക് എടുക്കുന്ന സമയത്തും എനിക്ക് ഓഫേഴ്‌സ് വരാറുണ്ടായിരുന്നു. പ്രത്യേകിച്ച് ബാംഗ്ളൂർ ഡേയ്‌സ് റിലീസ് ആയതിന് ശേഷം. ഇതു ഞാൻ ഇപ്പോഴും പറയാൻ ആഗ്രഹിക്കുന്ന കാര്യം എന്തെന്ന് വച്ചു കഴിഞ്ഞാൽ ഞാനൊരു പ്രിവിലേജ്‌ഡ് സെക്ഷനിലുള്ള ആളാണ്. അത് ഞാൻ പൂർണമായും അംഗീകരിക്കുന്നു. ബാംഗ്ളൂർ ഡേയ്‌സ് മുതൽ വന്നിട്ടുള്ള സിനിമകളൊക്കെ വളരെ നല്ല രീതിയിൽ ഓടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ ഓഫേഴ്‌സ് കിട്ടാൻ ചാൻസുള്ള ആളാണ് ഞാൻ.

ആറേഴ് മാസം ബ്രേക്കെടുക്കുമ്പോഴും എനിക്ക് ഫോൺ കോളുകൾ വരുമായിരുന്നു ഡിസ്‌കഷന് വേണ്ടി. എന്നാൽ വിവാദമുണ്ടായതിനു ശേഷം പെട്ടെന്നൊരു ഒഴിവാക്കൽ ഫീൽ ചെയ്‌തു. അംഗീകാരങ്ങൾ കിട്ടുന്നതിനു മുമ്പു തന്നെ ഒന്നര വർഷത്തോളം ഞാൻ ജോലി ചെയ്യാതെ ഇരുന്നിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല'.

എനിക്ക് മുമ്പ് വന്നവരൊക്കെ അനുഭവിച്ചിട്ടുള്ളത് ഏറെയാണ്. സജിതാ മഠത്തിൽ, റിമ കല്ലിംഗൽ എന്നിവർ ഒഴികെ ബാക്കിയുള്ളവരെ കൊണ്ടൊക്കെ മാപ്പ് പറയിച്ചിട്ടുണ്ട്. ആ പ്രവണത കണ്ടതുകൊണ്ടുതന്നെ, രണ്ട് വർഷം മുമ്പ് നമ്മുടെ സുഹൃത്തിന് സംഭവിച്ചത് കണ്ടതുകൊണ്ടുതന്നെ ഇനി പിന്നോട്ടില്ല എന്ന് തീരുമാനിക്കുകയായിരുന്നു.