plus-two

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി രണ്ടാം വർഷഫലം പ്രഖ്യാപിച്ചു (പ്ളസ്‌ടു). ഇത്തവണ വിജയശതമാനം 84.33 ആണ്. 3,11,375 പേർ ഉപരി പഠനത്തിന് അർഹരായി. സർക്കാർ സ്‌കൂളുകളിൽ 83.04 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം കോഴിക്കോടാണ് (87.44%). പത്തനംതിട്ടയാണ് പിന്നിൽ (78%). 71 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.

വൊക്കേഷനൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും.

183 പേർക്ക് 1200 മാർക്കും ലഭിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചവരുടെ എണ്ണം 14,224 ആണ്.