saradakutty

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ കേരളത്തിൽ നടന്ന പ്രക്ഷോഭം പിണറായി വിജയനെ എതിർക്കാൻ മാത്രമാണെന്ന റെഡി റ്റു വെയ്റ്റ് ക്യാംപയിൻ നേതാവ് പദ്മ പിള്ളയുടെ കമന്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ‘ഒരു കാര്യം ഏകദേശം ക്ലിയറായി വരുന്നുണ്ട്. ശബരിമലയിൽ പ്രവർത്തകരെ ബൂട്ടിൽ ചവിട്ടു കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ, അയ്യപ്പക്ഷേത്രത്തിലോ അവിടത്തെ തന്ത്ര ആഗമങ്ങളോട് ഉള്ള ബഹുമാനമോ കൊണ്ടല്ല – പിണറായി വിജയനെ എതിർക്കാൻ മാത്രമാണ്.


ശബരിമല ഒരു വോട്ടുബാങ്ക്, പൊളിറ്റിക്കൽ അടവുനയം മാത്രമായിരുന്നു അവർക്ക്. ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാൻ പറ്റുന്നു എന്നോർക്കുമ്പോൾ ആത്മനിന്ദ തോന്നുന്നു’ എന്നായിരുന്നു കമന്റ്. ഈ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമല ആചാര സംരക്ഷണത്തെക്കുറിച്ചു പറഞ്ഞു വിതുമ്പുകയും വിറകൊള്ളുകയും ചെയ്ത കുലനാരികൾ തന്നെയോ ഇപ്പറയുന്നത്.. പറ്റിക്കപ്പെട്ടുവെന്ന്.. ശബരിമല കാണിച്ചു പറ്റിച്ചുവെന്ന്... എല്ലാം വെറും പിണറായി വിരോധം മാത്രമായിരുന്നുവെന്ന്.... സ്വാമിയേ ശരണമയ്യപ്പ... ഞങ്ങൾ പറഞ്ഞയിടത്തെത്തി എല്ലാവരും.