ന്യൂഡൽഹി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന് കൊച്ചി മരടിലെ അഞ്ച് അപ്പാർട്ടുമെന്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവ്. ഒരു മാസത്തിനകം അപ്പാർട്ട്മെന്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന്
ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്‌മെന്റുകളാണ് പൊളിക്കേണ്ടത്. അനധികൃത നിർമ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു.