thechikkottu-ramachandrn

തൃശൂർ: ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ എഴുന്നള്ളിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തങ്ങളുടെ ഒരാനകളെയും ഇനി ഒരുത്സവത്തിനും വിട്ടുനൽകില്ലെന്ന് ആനഉടമകൾ. കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് തീരുമാനം. മേയ് 11 മതൽ തൃശൂർ പൂരത്തിനടക്കം ഒരു പൊതുപരിപാടിക്കും ആനകളെ വിട്ടുനൽകില്ലെന്നാണ് ഇവരുടെ തീരുമാനം.

മന്ത്രിതലയോഗത്തിലെ തീരുമാനം സർക്കാർ അട്ടിമറിച്ചെന്നും ഡോക്‌ടർമാരെ പോലും ഭീഷണിപ്പെടുത്തി ആനയ്‌ക്ക് സർട്ടിഫിക്കറ്റ് നൽകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ഗൂഡാലോചനയാണിതെന്നും ഫെഡറേഷൻ പ്രതിനിധികൾ ആരോപിച്ചു. വനംവകുപ്പ് മന്ത്രിയും ഇതിന് കൂട്ടുനിൽക്കുകയാണ്. പിന്നിൽ വൻഗൂഡാലോചനയുണ്ട്. അത് മന്ത്രി തന്നെ വ്യക്തമാക്കണമെന്നും വാർത്താ സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഉത്സവം നാടിന്റെ ആഘോഷമാണ്. ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞു.