meenakshi-lekhi

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഭക്തർക്കൊപ്പം നിന്നതിതിന് പന്തളം കൊട്ടാരം പ്രതിനിധികൾ മീനാക്ഷി ലേഖി എം.പിക്കു നന്ദി അറിയിച്ചു. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ അടക്കമുള്ളവരാണ് ഡൽഹിയിലെത്തി മീനാക്ഷി ലേഖിക്ക് നന്ദി അറിയിച്ചത്. ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത മീനാക്ഷി ലേഖിക്ക് തമിഴ്നാട്ടിലെയും കേരളത്തിലെയും ഭക്തജനങ്ങൾ ഇന്നലെ ഡൽഹിയിൽ നൽകിയ സ്വീകരണ ചടങ്ങിനിടെയാണ് പന്തളം കൊട്ടാരത്തിലെ പ്രതിനിധികൾ മീനാക്ഷി ലേഖിയെ കണ്ടത്.

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ മീനാക്ഷി ലേഖി സ്വീകരിച്ച നിലപാടുകൾക്കു നന്ദി അറിയിച്ചതായും തുടർന്നും പിന്തുണ അഭ്യർത്ഥിച്ചതായും ശശികുമാര വർമ പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ പാർലമെന്റിൽ ശക്തമായ നിലപാടു സ്വീകരിച്ച എം.പിയാണ് മീനാക്ഷി ലേഖി. "മതപരമായ ഇത്തരം കാര്യങ്ങളിൽ ഭരണഘടന ഒരു പരിരക്ഷ നൽകുന്നുണ്ട്. ഈ പരിരക്ഷയുടെ പരിധിയിൽ വരുന്ന കാര്യമാണ് ശബരിമലയിലെ ആചാരം. 41 ദിവസത്തെ വ്രതം എടുക്കാനുളള ആചാരം ശബരിമലയിൽ ഉണ്ട്.

ഈ ദിവസത്തെ വ്രതം വെട്ടി കുറയ്ക്കാൻ ഏതെങ്കിലും കോടതിക്ക് അവകാശമുണ്ടോ? അത്തരം വിഷയങ്ങൾ എല്ലാം ശബരിമലയിൽ ഉണ്ട് എന്നും മീനാക്ഷി ലേഖി പറഞ്ഞിരുന്നു. ഋതുമതികളായ യുവതികൾക്ക് പോലും ഹിന്ദു മതത്തിൽ ക്ഷേത്രങ്ങളുണ്ട്, അവരെ ആരാധിക്കുന്നുണ്ട്. എന്നാൽ,​ ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളാണെന്നും" അവർ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് പ്രിവിലേജ് കമ്മറ്റിയുടെ അദ്ധ്യക്ഷയുമാണ് മീനാക്ഷി ലേഖി.

Smt @M_Lekhi ,who stood for Ayyappa devotees in Parliament, being honoured in New Delhi by Shri Shashi Kumara Varma of Pandalam palace.Encouraging sign of support by the royal family.#LekhiPhirSe pic.twitter.com/cLrK99uZHe

— Chowkidar Kummanam Rajasekharan (@Kummanam) May 8, 2019