മുംബയ്: ഇന്ത്യൻ വ്യോമസേനയുടെ വിമാനം മുംബയ് വിമാനത്താവളത്തിൽ റൺവേയിൽനിന്ന് തെന്നിമാറി. സാങ്കേതികപ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ടേക്ക് ഓഫ് ഒഴിവാക്കാൻ നടത്തിയ ശ്രമത്തിനിടയിലാണ് അപകടം. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ നിന്നു രാത്രി 11.39 ന് പുറപ്പെട്ട എ.എൻ 32 വിമാനമാണ് അപകടത്തിൽപെട്ടത്. മുംബയിൽ നിന്നു ബംഗളൂരു യെലഹങ്കയിലേക്ക് പുറപ്പെടാനിരിക്കയായിരുന്നു വിമാനം. സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ ടേക്ക് ഓഫ് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.