suresh-gopi

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി ഏറെ വൈകിയാണ് പ്രഖ്യാപിക്കപ്പെട്ടതെങ്കിലും മികച്ച പ്രചരണം നടത്താൻ നടൻ സുരേഷ് ഗോപിയ്‌ക്ക് കഴിഞ്ഞിരുന്നു. കലക്കൻ ഡയലോഗുകൾ കൊണ്ട് ജില്ലയാകെ നിറഞ്ഞുനിന്ന സുരേഷ് ഗോപി ഒരു നടന്റെ മെയ്‌വഴക്കത്തോടെ പലയിടത്തും ജനങ്ങളെ കൈയിലെടുക്കുകയായിരുന്നു. ഇതിനിടയിൽ ഒരു പ്രസംഗത്തിനിടെ പറഞ്ഞ 'എനിക്ക് ഈ തൃശൂർ വേണം... നിങ്ങൾ എനിക്ക് തൃശൂർ തരണം... ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ' എന്ന താരത്തിന്റെ ഡയലോഗ് സോഷ്യൽ മീഡിയയിലടക്കം വൈറലായി.

ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ ഫോൺവിളിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എന്നാൽ ഇതിന് മറുപടി നൽകുന്നത് സുരേഷ്‌ഗോപിയാണോ അതോ അദ്ദേഹത്തിന്റെ ശബ്ദത്തിൽ മറുപടി നൽകുന്നതാണോ എന്ന് വ്യക്തമല്ല.

സംഭാഷണം ഇങ്ങനെ:

ചോദ്യം: ഹലോ സുരേഷ്‌ഗോപി സാറല്ലേ..

മറുപടി: അതേ സുരേഷ് ഗോപിയാണ്..ആരാണ്?

ചോദ്യം: സാറെ ഞാൻ പേരാമ്പ്ര എന്ന സ്ഥലത്ത് നിന്നാ വിളിക്കുന്നേ..സാറെ എല്ലാവരും പറയുന്നു തൃശൂർ സാറങ്ങ് എടുത്തെന്ന്... സാറെ എന്റെ അച്ഛനെ അടക്കിയത് പേരാമ്പ്രയിലാ.. !*!ഞാൻ വർഷത്തിലൊരിക്കൽ മെഴുകുതിരി കത്തിക്കാൻ പോകുന്നതാ.. സാറെ പേരാമ്പ്ര ഒഴിച്ച് ബാക്കി എല്ലാം എടുത്തോ സാറെ.

മറുപടി: അല്ല നിങ്ങളെന്നെ കളിയാക്കാൻ വിളിക്കുവാണോ?

ചോദ്യം: സത്യമായും അല്ല സാറെ.. അച്ഛൻ ഉറങ്ങുന്ന ആറടി മണ്ണ് മാത്രം ബാക്കി വച്ചിട്ട് ബാക്കി സാറെടുത്തോ. സാറ് തൃശൂർ മൊത്തം കൊണ്ടുപോയാൽ ഞാൻ എവിടെ പോയി മെഴുകുതിരി കത്തിക്കും.

മറുപടി: ഇല്ല. എനിക്ക് തൃശൂർ മൊത്തം വേണം. തൃശൂർ ഞാനിങ്ങ് എടുക്കുവാ എന്നല്ലേ പറഞ്ഞത്. തൃശൂർ എല്ലാം എനിക്ക് വേണം.

ചോദ്യം: അങ്ങനെ പറയല്ലേ സാറെ. ആറടി മണ്ണെങ്കിലും തരണം..പ്ലീസ്.

മറുപടി: നല്ല തിരക്കിലാണ്.. തൃശൂർ എനിക്ക് മൊത്തം വേണം. അതിനപ്പുറം ഒന്നുമില്ല. തൃശൂർ ഞാനിങ്ങ് എടുക്കുവാ...