കോഴിക്കോട്: പ്രമുഖ ഭവന നിർമ്മാതാക്കളായ മലബാർ ഡെവലപ്പേഴ്‌സിന്റെ നിർമ്മാണം പൂർത്തിയായ സിൽവർ ലിൻഡൻ അപ്പാർട്ട്‌മെന്റുകൾ കോഴിക്കോട് മറീന കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഉപഭോക്താക്കൾക്ക് കൈമാറി. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിൽ നിന്ന് സിൽവർ ലിൻഡൻ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി. സുധാകരൻ അപ്പാർട്ട്‌മെന്റുകൾ ഏറ്റുവാങ്ങി. മലബാർ ഡെവലപ്പേഴ്‌സ് സി.ഇ.ഒ അനിൽകുമാർ ഗോപാലൻ,​ ഓവർസീസ് സെയിൽസ് ഹെഡ് ടി.വി. അബ്‌ദുൽ സലാം,​ കോർപ്പറേറ്ര് ഹെഡ് (ഇൻവെസ്‌റ്റർ റിലേഷൻസ്)​ ആർ. ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.

കോഴിക്കോട്ട് ബാംബൂ പാർക്ക്,​ ഗ്രാന്റ് ഓക്ക്,​ റോയൽ മാൻഗ്രോവ്,​ മൊണ്ടാന എസ്‌റ്റേറ്റ്,​ റോയൽ പൈൻ,​ കോട്ടയത്ത് ഗ്രാന്റ് മേപ്പിൾ,​ കൊച്ചിയിൽ ഗ്രാന്റ് സൈപ്രസ്,​ പെരിന്തൽമണ്ണയിൽ മലബാർ ഹിൽസ്,​ തിരുവനന്തപുരത്ത് ഓർക്കിഡ് പാർക്ക്,​ ഗ്രാന്റ് സെഡാർ എന്നിവയാണ് മലബാർ ഡെവലപ്പേഴ്‌സിന്റെ നിർമ്മാണം പുരോഗമിക്കുന്ന ഭവന പദ്ധതികൾ. ഇതിനു പുറമേ കോഴിക്കോട്ട് പുതിയ ഭവന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ആഡംബര പദ്ധതികൾക്കൊപ്പം ബഡ്‌ജറ്റ് ഭവനങ്ങളും നിർമ്മിച്ച്,​ സ്വന്തമായി ഒരു വീട് എന്ന സാധാരണക്കാരന്റെ സ്വപ്‌നത്തിനൊപ്പം നിൽക്കാനും മലബാർ ഡെവലപ്പേഴ്‌സിന് കഴിയുന്നുണ്ടെന്ന് എം.പി. അഹമ്മദ് പറഞ്ഞു.