suicide

കൊച്ചി: പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എറണാകുളം പറവൂർ സ്വദേശിനി എം.ബി അതുല്യയാണ് കുറ്റിച്ചിറ പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്.

പറവൂർ സ്വദേശിയായ എം.എസ് ബാബുരാജിന്റെയും റീനയുടെയും മകളാണ് അതുല്യ. പറവൂർ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. പറവൂർ ഗവ. ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.