news

1. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കില്‍ ആന ഉടമകള്‍ പ്രതിഷേധം കടുപ്പിച്ചതോടെ അനുനയ നീക്കവുമായി സര്‍ക്കാര്‍. നാളെ ആന ഉടമകളുടമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവിലെ പ്രതിസന്ധിക്ക് പിന്നില്‍ ഹീനമായി രാഷ്ട്രീയ ലക്ഷ്യം. ജനക്കൂട്ടത്തിന് ഇടയിലേക്ക് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ആശങ്കയുണ്ട്

2. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സര്‍ക്കാര്‍ ഉത്സവങ്ങള്‍ക്ക് എതിരല്ലെന്നും പ്രതികരണം. ദേവസ്വം മന്ത്രി നിലപാട് അറിയിച്ചത് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്കിനെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന് ഒരു ആനകളെയും വിട്ട് നല്‍കില്ലെന്ന് കേരള എലിഫെന്റ്സ് ഓണേഴ്സ് ഫെഡറേഷന്‍ തീരുമാനം എടുത്തതോടെ

3. ആന ഉടമകളെ അനുനയിപ്പിക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകള്‍. മന്ത്രിതല യോഗത്തിലുണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. തീരുമാനത്തിന് പിന്നില്‍ വനം വകുപ്പിന്റെ ഗൂഢാലോചനയുണ്ട്. വനം വകുപ്പ് ആന ഉടമകളെ മനപൂര്‍വ്വം ദ്രോഹിക്കുന്നെന്നും സംഘടനകള്‍. അതേസമയം, തൃശൂര്‍ പൂരത്തിന് ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ട് നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു

4. കൊച്ചി മരട് നഗരസഭയിലെ അഞ്ച് അപാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഹോളി ഫെയ്ത്ത്, ഹോളി ഡേ ഹെറിറ്റേജ്, കായലോരം, ജെയിന്‍ ഹൗസിംഗ്, ആല്‍ഫാവേഞ്ചഴ്സ് എന്നീ അപ്പാര്‍ട്ട്‌മെന്റുകളാണ് പൊളിച്ച് നീക്കേണ്ട്. കോടതി ഉത്തരവ്, തീരദേശ നിയമം ലംഘിച്ചാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ചത് എന്ന് കണ്ടെത്തിയതിന് തുടര്‍ന്ന്. ഒരു മാസത്തിനകം പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അനധികൃത നിര്‍മ്മാണങ്ങള്‍ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്ന് സുപ്രീംകോടതി

5. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. മുഖ്യമന്ത്രിയും മന്ത്രിയും തന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. ദുരുദ്ദേശ പരമായ അപകീര്‍ത്തി പ്രചാരണത്തിനാണ് ഇരുവരും ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തിന് തന്നെ ആശങ്ക ഉണ്ടാക്കുന്നു 2. ദേശീയ പാത വികസനത്തിനും ബി.ജെ.പിയം താനും എതിര് നിന്നിട്ടില്ല. ആസൂത്രിതമായി വിവാദം സൃഷ്ടിക്കുകയാണ് സി.പി.എം ഭരണകൂടമെന്നും പ്രതികരണം.

6. വ്യക്തിഹത്യ നടത്തുന്ന നിലപാടിനെ ബി.ജെ.പി അപലപിക്കുന്നു എന്നും തിരുവനന്തപുരത്തെ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് എതിരെയും ശ്രീധരന്‍പിള്ളയുടെ വിമര്‍ശനം. മറ്റെന്തോ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ വിദേശ യാത്ര. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് സി.പി.എം നേരിടാന്‍ പോകുന്നത്. കണക്കുകള്‍ നോക്കുമ്പോള്‍ അക്കാര്യം വ്യക്തമാണ് എന്നും ശ്രീധരന്‍ പിള്ള

7. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജി കാലഹരണപ്പെട്ടത് എന്ന് പറഞ്ഞ കോടതി പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി എടുത്തതായി അറിയിച്ചു എന്നും ചൂണ്ടിക്കാട്ടി.

8. മോദിയും അമിത് ഷായും വിവിധ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എട്ട് തവണ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതികളിലും നരേന്ദ്രമോദിക്ക് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

9. തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തില്‍ ബാലാകോട്ട് ആക്രമണത്തെ പരാമര്‍ശിച്ചതിനും ന്യൂനപക്ഷ ശക്തിയുള്ള മേഖലയിലേക്ക് രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്ന പരാമര്‍ശത്തിലും അടക്കം പരാതി നല്‍കിയിട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മോദിയ്ക്ക് എതിരെ നടപടി എടുത്തില്ല. കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത് ഇതിന് എതിരെ

10. പ്രധാനമന്ത്രിക്ക് എതിരായ ചൗക്കിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ സുപ്രീംകോടിതയെ ബന്ധപ്പെടുത്തിയതില്‍ കോണ്‍ണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു. അകോടതിയലക്ഷ്യ കേസില്‍ രാഹുല്‍ ഗാന്ധി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതി കണ്ടെത്തി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. പരാമര്‍ശം തെറ്റായിപോയെന്നും തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തില്‍ പറഞ്ഞതാണെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍.

11. പരാര്‍മശത്തിന് എതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വാദം നടന്നപ്പോള്‍ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിരുപാധികം മാപ്പ് പറഞ്ഞു കൊണ്ടുള്ള സത്യവാങ്മൂലം എഴുതി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു

12. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്ത് 84.33 ശതമാനം വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 84.03 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം സ്വന്തമാക്കിയത് കോഴിക്കോട് ജില്ല, 87.44 ശതനമാനം. കുറവ് ശതമാനം നേടിയത് പത്തനംതിട്ട ജില്ല, 78 ശതമാനം. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ 98.64 ശതമാനം വിജയം നേടി.