പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കരിയർ റിലേറ്റഡ് (റഗുലർ - 2017 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2016, 2015, 2014, 2013 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.എസ് സി (സി.ബി.സി.എസ്), കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റർ ബി.എസ് സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ്, ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് (ബി.എസ്.ഡബ്യൂ), രണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്‌സ് ആൻഡ് ടാക്‌സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337), രണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്‌സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (339) (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.ബി.എ 2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 27 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി 2 (a), ബി.എസ് സി ബയോടെക്നോളജി മൾട്ടിമേജർ 2 (b), (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) സോഫ്ട്‌വെയർ ഡെവലപ്മെന്റ് ബി.വോക് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ സി.ആർ സി.ബി.സി.എസ്.എസ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് കരിയർ റിലേറ്റഡ് ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) എന്നീ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ എം.ബി.എ 2014 സ്‌കീം - ഫുൾടൈം റഗുലർ & സപ്ലിമെന്ററി (യു.ഐ.എം ഉൾപ്പെടെ/റഗുലർ (ഈവനിംഗ്)/ട്രാവൽ ആൻഡ് ടൂറിസം) ഡിഗ്രി പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 10 വരെയും 50 രൂപ പിഴയോടെ മേയ് 13 വരെയും 125 രൂപ പിഴയോടെ മേയ് 16 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ - ഇന്റലക്ച്വൽ ഡിസബിലിറ്റി (ID) - റഗുലർ/സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷകൾക്ക് പിഴകൂടാതെ 18 വരെയും 50 രൂപ പിഴയോടെ 22 വരെയും 125 രൂപ പിഴയോടെ 25 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
രണ്ടാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം ഡിഗ്രി ഇംപ്രൂവ്മെന്റ് 2017 അഡ്മിഷൻ, സപ്ലിമെന്ററി 2013, 2014, 2015 & 2016 അഡ്മിഷൻ പരീക്ഷകൾക്ക് പിഴകൂടാതെ 14 വരെയും 50 രൂപ പിഴയോടെ 16 വരെയും 125 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാല തമിഴ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന 4 മാസത്തെ ഫങ്ഷണൽ തമിഴ് സർട്ടിഫിക്കറ്റ് കോഴ്‌സിന് (ഈവനിംഗ്) 28 വരെ അപേക്ഷിക്കാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. അപേക്ഷാഫോം കാര്യവട്ടം കാമ്പസിലെ തമിഴ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും നേരിട്ടും സർവകലാശാല വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2308919
സർവകലാശാലയുടെ അഡൽറ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ സെന്ററിന്റെ അംഗീകാരത്തോടെ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (6 മാസം) (സി.എൽ.ഐ.എസ്.സി) കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോം 100 രൂപയ്ക്ക് കോളേജ് കമ്പ്യൂട്ടർ ലാബിൽ നിന്നു ലഭ്യമാണ്. യോഗ്യത: പ്ലസ്ടു. പ്രായപരിധിയില്ല. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 14 വൈകിട്ട് 3 മണി. അടിസ്ഥാനയോഗ്യതയുടേയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്:9495825335/8547871776/9947374291
സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് ഫംഗ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്‌സ് കാലാവധി: 6 മാസം, ഫീസ്: 6000 രൂപ, ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ മാത്രം, സമയം: രാവിലെ 10 മണി മുതൽ 4 മണി വരെ. ഉയർന്ന പ്രായപരിധി ഇല്ല. അഡ്മിഷന് പി.എം.ജി ജംഗ്ഷനിലെ CACEE ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക്: 0471 - 2302523
ട്രെയിനിംഗ് - കം പ്ലേസ്‌മെന്റ് പ്രോഗ്രാം
യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ TATA Consultancy Services സുമായി ചേർന്ന് ബിരുദധാരികളായ/അവസാന വർഷ ബിരുദ വിദ്യാർത്ഥികളായ ഭിന്നശേഷിക്കാരായവർ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവർ, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവർ എന്നിവർക്കായി സൗജന്യ Affirmative Action Training-cum Placement Programme സംഘടിപ്പിക്കുന്നു.
2017-18, 2018-19 അദ്ധ്യയന വർഷങ്ങളിൽ B.A., B.Com., B.Sc.(IT/Computer ഒഴിച്ച്)യോഗ്യത നേടിയവർക്ക്/അവസാന വർഷ പരീക്ഷ എഴുതിയവർക്ക് ഈ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നു തിരഞ്ഞെടുക്കുന്ന 50 പേർക്കാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കുന്നവരിൽ നിന്നും പരീക്ഷ/അഭിമുഖം വിജയിക്കുന്നവർക്ക് TATA Consultancy Services ൽ നിയമനം നൽകും. താൽപര്യമുള്ളവർ 12 ന് മുമ്പ് http://bit.ly/MCCTVM-02-TCS-2019 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുക. ഫോൺ: 0471 - 2304577.