ഭുവനേശ്വർ: ഒഡീഷയിലെ കോരപുത് ജില്ലയിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകളടക്കം അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ പ്രദേശത്ത് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. 15ഓളം മാവോയിസ്റ്റുകൾ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് തിരച്ചിൽ തുടരുകയാണ്.