news

1. കെ.എസ്.ആര്‍.ടി.സി എം.പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഉത്തരവ് നടപ്പാക്കാന്‍ ജൂണ്‍ 30 വരെ കെ.എസ്.ആര്‍.ടി.സിയ്ക്ക് കോടതി സമയം അനുവദിച്ചു. ഷെഡ്യൂളുകള്‍ മുടങ്ങാതിരിക്കാന്‍ താത്കാലിക ജീവനക്കാരെ നിയമിക്കാം. എന്നാല്‍ അത്തരം ജീവനക്കാരെ 180 ദിവസത്തില്‍ അധികം തുടരാന്‍ അനുവദിക്കരുത് എന്നും കോടതി. താത്കാലിക ജീവനക്കാര്‍ മതി എന്ന് കെ.എസ്.ആര്‍.ടി.സി കരുതുന്നത് എന്തിന് എന്നും കോടതിയുടെ ചോദ്യം.

2. അതേസമയം, ജീവനക്കാരെ പിരിച്ചുവിടാന്‍ സാവകാശം ലഭിച്ചത് ആശ്വാസകരം എന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയ്ക്കും സര്‍ക്കാരിനും ബുദ്ധിമുട്ട് ആവാത്ത രീതിയില്‍ നടപടികള്‍ ക്രമീകരിക്കും എന്നും പ്രതികരണം. താത്കാലിക നിയമനത്തിന് അധികാരം ഉണ്ട് എന്നായിരുന്നു കോടതിയില്‍ കെ.എസ്.ആര്‍.ടി.സി വാദിച്ചത്

3. പാലാരിവട്ടം മേല്‍പാലത്തിന് ബലക്ഷയം ഉണ്ടായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെ കൂടുതല്‍ പേരില്‍ നിന്നും മൊഴി എടുക്കാന്‍ ഒരുങ്ങി വിജിലന്‍സ്. പാലത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കണ്‍സള്‍ട്ടന്റ് ആയിരുന്ന കിറ്റകോ, കരാര്‍ എടുത്ത ആര്‍.ഡി.എസ് കമ്പനി എന്നിവയും വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരും. ഇവയുടെ പ്രതിനിധികളില്‍ നിന്നും വിജിലന്‍സ് സംഘം മൊഴി എടുക്കും

4. നിര്‍മ്മാണ സാമഗ്രികളുടെ ഗുണമേന്മ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടുന്ന സംഘം നിലവില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കാനും എത്രയും വേഗം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനുമുള്ള ഒരുക്കത്തില്‍ ആണ്. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പാലം സന്ദര്‍ശിച്ചിരുന്നു. എന്‍ജിനീയര്‍മാരില്‍ നിന്നും തൊഴിലാളികളില്‍ നിന്നും വിവരങ്ങളും ശേഖരിച്ചു

5. സംഘം പ്രധാനമായും പരിശോധിക്കുന്നത് പാലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍. അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യങ്ങള്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പരിശോധിക്കും. പാലത്തിന്റെ രൂപരേഖ, നിര്‍മ്മാണം എന്നിവയില്‍ ഉള്‍പ്പെട്ട ആളുകളില്‍ നിന്ന് വിവരം ശേഖരിക്കുന്നതിന് ഒപ്പം ക്രിമിനല്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ ആണ് പാലം നിര്‍മ്മാണത്തില്‍ പിഴവ് കണ്ടെത്തിയത്

6. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കില്‍ ആന ഉടമകള്‍ പ്രതിഷേധം കടുപ്പിച്ചതോടെ അനുനയ നീക്കവുമായി സര്‍ക്കാര്‍. നാളെ ആന ഉടമകളുടമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവിലെ പ്രതിസന്ധിക്ക് പിന്നില്‍ ഹീനമായി രാഷ്ട്രീയ ലക്ഷ്യം. ജനക്കൂട്ടത്തിന് ഇടയിലേക്ക് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ആശങ്കയുണ്ട്

7. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സര്‍ക്കാര്‍ ഉത്സവങ്ങള്‍ക്ക് എതിരല്ലെന്നും പ്രതികരണം. ദേവസ്വം മന്ത്രി നിലപാട് അറിയിച്ചത് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്കിനെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന് ഒരു ആനകളെയും വിട്ട് നല്‍കില്ലെന്ന് കേരള എലിഫെന്റ്സ് ഓണേഴ്സ് ഫെഡറേഷന്‍ തീരുമാനം എടുത്തതോടെ

8. നാളെ ആന ഉടമകളുമായി ദേവസ്വംമന്ത്രി കൂടിക്കാഴ്ച നടത്തും എന്ന് മന്ത്രി വി.എസ് സുനില്‍ കുമാറും. കോടതി വിധി വരുന്നതിന് മുന്‍പ് ആന ഉടമകള്‍ ഇത്തരം ഒരു തീരുമാനം എടുത്തത് എന്തുകൊണ്ട് എന്ന് മനസിലാവുന്നില്ല എന്നും മന്ത്രി. ആന ഉടമകളെ അനുനയിപ്പിക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന നിലപാടില്‍ ആണ് ആന ഉടമകള്‍. അതേസമയം, തൃശൂര്‍ പൂരത്തിന് ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ട് നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു

9. കൊച്ചി മരട് നഗരസഭയിലെ അഞ്ച് അപാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഹോളി ഫെയ്ത്ത്, ഹോളി ഡേ ഹെറിറ്റേജ്, കായലോരം, ജെയിന്‍ ഹൗസിംഗ്, ആല്‍ഫാവേഞ്ചഴ്സ് എന്നീ അപ്പാര്‍ട്ട്‌മെന്റുകളാണ് പൊളിച്ച് നീക്കേണ്ട്. കോടതി ഉത്തരവ്, തീരദേശ നിയമം ലംഘിച്ചാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ചത് എന്ന് കണ്ടെത്തിയതിന് തുടര്‍ന്ന്. ഒരു മാസത്തിനകം പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അനധികൃത നിര്‍മ്മാണങ്ങള്‍ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്ന് സുപ്രീംകോടതി

10. പ്രധാനമന്ത്രിക്ക് എതിരായ ചൗക്കിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ സുപ്രീംകോടിതയെ ബന്ധപ്പെടുത്തിയതില്‍ കോണ്‍ണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു. അകോടതിയലക്ഷ്യ കേസില്‍ രാഹുല്‍ ഗാന്ധി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതി കണ്ടെത്തി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. പരാമര്‍ശം തെറ്റായിപോയെന്നും തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തില്‍ പറഞ്ഞതാണെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍.

11. പരാര്‍മശത്തിന് എതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വാദം നടന്നപ്പോള്‍ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിരുപാധികം മാപ്പ് പറഞ്ഞു കൊണ്ടുള്ള സത്യവാങ്മൂലം എഴുതി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു