ചെറുതോണി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ കള്ളവോട്ട് നടന്നതായുള്ള ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ ആരോപണത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ അന്വേഷണം തുടങ്ങി. രഞ്ജിത് കുമാറിന് രണ്ട് തിരിച്ചറിയൽ കാർഡുണ്ടായിരുന്നു. ഇതുപയോഗിച്ച് ഇരട്ടവോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം.
താൻ ആദ്യം താമസിച്ചിരുന്ന സ്ഥലത്ത് തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചിരുന്നെങ്കിലും അത് ലഭിക്കുന്നതിനു മുമ്പ് താമസം മാറിയെന്നും, പുതിയ സ്ഥലത്തു നൽകിയ അപേക്ഷയനുസരിച്ച് പുതിയ കാർഡ് ലഭിച്ചെന്നുമാണ് രഞ്ജിത് കുമാറിന്റെ മൊഴി. തുടർന്ന് ആദ്യ തിരിച്ചറിയൽകാർഡ് വാങ്ങിയത് ആരെന്നു കണ്ടെത്താൻ ബി.എൽ.ഒ മാരോട് ആവശ്യപ്പെട്ടിരുന്നു. തിരിച്ചറിയൽ കാർഡ് വിതരണം ചെയ്‌ത ബിഎൽഒ സ്ഥലം മാറിപ്പോയിരുന്നു. പുതിയ ബി.എൽ.ഒയാണ് ഇന്നലെ ഹാജരായത്.