mm-mani

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി വെെദ്യുതി മന്ത്രി എം.എം മണി രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുരളീധരനെതിരെ മന്ത്രി തുറന്നടിച്ചത്. നേരത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയെ വിമർശിച്ച് മുരളീധരന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെയാണ് മണി രംഗത്തെത്തിയത്.

ഗുജറാത്തിലായിരുന്നപ്പോൾ നരേന്ദ്രമോദിയുടെ ചെരുപ്പു നക്കിയ ബഹ്റ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പ് നക്കുന്ന ജോലിയാണ് ചെയ്യുന്നതെന്നായുരുന്നു മുരളീധരന്റെ പരാമ‍ർശം. മാത്രമല്ല ലോക്നാഥ് ബെഹ്‌റയേക്കാൾ നല്ലത് എ.കെ.ജി സെന്ററിലെ അറ്റൻഡറെ ഡി.ജി.പിയാക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലൂടെ മന്ത്രി രംഗത്ത് വരികയായിരുന്നു.

പിതാവായ ശ്രീ. കെ. കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന ‘നക്കലുകൾ’ കണ്ടും, അനുഭവിച്ചും വളർന്ന പുത്രനാണല്ലോ കെ. മുരളീധരൻ. അത്തരത്തിലുള്ള നക്കലുകളൊന്നും ഇടതുപക്ഷ സർക്കാരിനു കീഴിൽ നടക്കില്ലെന്ന് മുരളീധരൻ നല്ലതുപോലെ അറിയാമെന്നും സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവള‍ർന്നതുമായ ‘നക്കൽ സ്മരണകൾ’ അയവിറക്കിയതായി മാത്രമേ മുരളീധരന്റെ ഈ പ്രസ്താവനയെ കാണുന്നുള്ളൂവെന്നുമായിരുന്നു മന്ത്രി കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

#കെ_മുരളീധരന്റെ #നക്കൽ #സ്‌മരണകൾ

ഡി.ജി.പി. യെക്കുറിച്ചുള്ള കെ. മുരളീധരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു.

പിതാവായ ശ്രീ. കെ. കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന 'നക്കലുകൾ' കണ്ടും, അനുഭവിച്ചും വളർന്ന പുത്രനാണല്ലോ കെ. മുരളീധരൻ. അത്തരത്തിലുള്ള നക്കലുകളൊന്നും ഇടതുപക്ഷ സർക്കാരിനു കീഴിൽ നടക്കില്ലെന്ന് മുരളീധരന് നല്ലതുപോലെ അറിയാം. സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവളർന്നതുമായ 'നക്കൽ സ്മരണകൾ' അയവിറക്കിയതായി മാത്രമേ മുരളീധരന്റെ ഈ പ്രസ്താവനയെ കാണുന്നുള്ളൂ.