കണ്ണൂർ: കോഴിക്കോട് നിന്ന് കണ്ണൂർ വഴി ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെതുടർന്ന് യാത്രക്കാരുടെ പ്രതിഷേധം.
വിമാനം റദ്ദാക്കിയതിനെതുടർന്ന് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച് ഉറപ്പ് നൽകാത്തതിനാൽ ബഹളം വെച്ചത്. 2.25 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ഡൽഹിയിലെത്തേണ്ടതായിരുന്നു വിമാനം. സാങ്കേതിക തകരാറുകളെത്തുടർന്നാണ് വിമാനം റദ്ദാക്കിയത്.
യാത്രക്കാരുടെ പ്രതിഷേധത്തെതുടർന്ന് പകരം വിമാനം ഏർപ്പാടാക്കാൻ അധികൃതർ തയ്യാറായി. ചർച്ചകൾക്കൊടുവിൽ കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. കോഴിക്കോട് നിന്നുള്ളവർക്ക് നാളെ രാവിലെ 9 മണിക്കും, കണ്ണൂർ നിന്നുള്ളവർക്ക് 11 മണിക്കും യാത്ര തുടരാൻ സംവിധാനം ഒരുക്കിയെന്ന് അധികൃതർ അറിയിച്ചു.