ന്യൂഡൽഹി : രാജീവ് ഗാന്ധിക്കെതിരെ വീണ്ടും ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധക്കപ്പലുകളാണ് രാജീവ് ഗാന്ധിയുടെ കാലം മുതൽ ഗാന്ധി കുടുംബം വിനോദയാത്രയ്ക്കു ഉപയോഗിക്കുന്നതെന്ന് മോദി വിമർശിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷൻ സൈന്യം ആരുടെയും സ്വകാര്യ സ്വത്തല്ല എന്ന് പറഞ്ഞു തനിക്കെതിരെ ആക്രോശിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവും കുടുംബവും ഇന്ത്യൻ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിരാട് സ്വകാര്യ ടാക്സി പോലെ ഉപയോഗിക്കുകയായിരുന്നുവെന്ന് മോദി ആരോപിച്ചു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് അതിർത്തി സംരക്ഷിക്കാൻ വിന്യസിച്ചിരുന്ന ഐ.എൻ.എസ് വിരാട് ഗാന്ധി കുടുംബത്തിന് വേണ്ടി അയച്ചു. അത് 10 ദിവസത്തേക്ക് പ്രവർത്തനം നിറുത്തിവച്ചു. രാജീവ് ഗാന്ധിയുടെ ഭാര്യയുടെ ബന്ധുക്കളും അതിലുണ്ടായിരുന്നു. വിദേശികളെ കപ്പലില്‍ കയറാന്‍ അനുവദിച്ചത് ദേശസുരക്ഷയുടെ ലംഘനമാണ്. ഒരു സൈനിക ഹെലിക്കോപ്ടറും കപ്പലിൽ ഉണ്ടായിരുന്നതായി രാംലീല മൈതാനത്ത് നടന്ന റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
കർഷകരെ ചൂഷണം ചെയ്ത പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അഴിക്കുള്ളിലാക്കുമെന്നും പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഹരിയാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് വധേരയ്ക്കെതിരെ നരേന്ദ്രമോദിയുടെ വിമർശനം,