nirav-modi-

ലണ്ടൻ: പി.എൻ.ബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. കേസിൽ 28 ദിവസങ്ങൾക്കകം വീണ്ടും വാദം കേൾക്കും.

ഇത് മൂന്നാം തവണയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിക്കപ്പെട്ടത്. കഴിഞ്ഞ മാസമാണ് നീരവ് മോദിയെ ലണ്ടനിൽ വച്ച് സ്കോട്ട്‍ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്ധ്യ ലണ്ടനിലെ ഒരു ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ ശ്രമിക്കവെ മാർച്ച് 19-നാണ് നീരവ് മോദി അറസ്റ്റിലാവുന്നത്. കഴിഞ്ഞ മാസം 26നും നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.