പാറ്റ്ന: പ്രധാമന്ത്രിയേയും എൻ.ഡി.എ സർക്കാരിനെയും പരിഹസിച്ച് കൊണ്ട് രാഷ്ട്രീയ ജനതാ ദൾ നേതാവ് തേജസ്വി യാദവ്. മോദി ഭരണത്തിലെ പോരാഴ്മകൾ ചൂണ്ടിക്കാട്ടിയുള്ള ആർ.ജെ.ഡിയുടെ പാരഡി ഗാനമാണ് ഇപ്പോൾ വെെറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് പദ്യമായ 'ജോണി ജോണി എസ് പപ്പാ എന്നതിന് പകരം 'മോദി മോദി എസ് പപ്പാ..'എന്ന് തുടങ്ങുന്ന് പദ്യമാണ് ആർ.ജെ.ഡിയുടെ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
മോദി ഭക്തരുടെ മക്കൾ ഭാവിയിൽ ചൊല്ലി പഠിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് പാട്ട് പങ്കുവെച്ചിരിക്കുന്നത്. മോദിയുടെ ഭരണത്തിൽ കർഷകർ സന്തോഷവാൻമാരല്ലെന്നും സ്ത്രികൾ സുരക്ഷിതരല്ലെന്നും പദ്യത്തിൽ പറയുന്നു. ഇതേസമയം ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കില്ലെന്ന രാം മാധവിന്റെ പ്രസ്താവനയിലൂടെ ബി.ജെ.പി ഇപ്പോൾ തന്നെ തോൽവി സമ്മതിച്ചെന്നും തേജസ്വി പറഞ്ഞു.
आने वाले वक़्त में मोदी भक्तों के बच्चे यही कविता पढेंगे --------
— Rashtriya Janata Dal (@RJDforIndia) May 8, 2019
Modi modi
yes papa
Any development?
No papa
Farmer happy?
No papa
Women safe?
No papa
10 crore job?
No papa
15 lakhs??
No papa
Only jumla?
Ha😂 ha😂 ha 😂😂😂😂😂😂😂😂😂😂