ipl-

വിശാഖപട്ടണം: അവസാന ഓവർ വരെ നീണ്ട ഉദ്വേഗങ്ങൾക്കൊടുവിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ 2 വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്രൽസസ് ഐ.പി.എൽ പന്ത്രണ്ടാം സീസണിലെ രണ്ടാം ക്വാളിഫൈയറിൽ കടന്നു. രണ്ടാം ക്വാളിഫയറിൽ ഡൽഹി ചെന്നൈയെ നേരിടും. ജയിക്കാൻ 20 ഓവറിൽ 163 റൺസ് വേണ്ടിയിരുന്ന ഡൽഹി 19.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടിയാമ് ക്വാളിഫൈയറിലെത്തിയത്. ടോസ് നേടിയ ഡൽഹി സൺറൈസേഴ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ മെല്ലെപ്പോയ ഹൈദരാബാദ് ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടായത്.

ഡൽഹിക്ക് വേണ്ടി പൃഥ്വി ഷാ 38 പന്തിൽ 56 റൺസും ഋഷഭ് പന്ത് 21 ബാളിൽ 49 റൺസും നേടി. പന്തിന്റെ കൂറ്റനടികളിലൂടെ വിജയത്തിലേക്ക് കുതിച്ച ഡൽഹി പക്ഷേ പന്ത് പുറത്തായതോടെ മെല്ലെപ്പോക്കിലായ്. അവസാന ഓവറിലെ അഞ്ചാമത്തെ ബാലിലാണ് വിജയറൺ ഡൽഹിയെ തേടിയെത്തിയത്.

19 പന്തിൽ നിന്ന് 36 റൺസെടുത്ത മാർട്ടിൻ ഗുപ്ടിലാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. മനീഷ് പാണ്ഡെ 36 പന്തിൽ നിന്ന് 30 ഉം വില്ല്യംസൺ 27 പന്തിൽ നിന്ന് 28 ഉം വിജയ് ശങ്കർ 11 പന്തിൽ നിന്ന് 25 ഉം റൺസെടുത്തു. ഡൽഹിക്കുവേണ്ടി കീമേ പോൾ മൂന്നും ഇശാന്ത് ശർമ്മ രണ്ടും വിക്കറ്റ് വീഴ്ത്തി.

ഈ മത്സരത്തിലെ വിജയികൾ രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ആദ്യ ക്വാളിഫയറിൽ ചെന്നൈയെ തോൽപിച്ച മുംബയ് നേരത്തെ തന്നെ ഫൈനലിൽ ഇടം നേടിയിരുന്നു.