തിരുവനന്തപുരം : 2020/21 സീസണിൽ സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കേരള താരങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് മത്സരിക്കാൻ തയ്യാറെടുക്കുന്ന കോവളം എഫ്.സി മിടുക്കരായ കളിക്കാരെ കണ്ടെത്താൻ നാളെ മുതൽ അരുമാനൂരിലെ സ്വന്തം സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു. തിരഞ്ഞെടുക്കുന്ന താരങ്ങൾക്ക് താമസം, ഭക്ഷണം, ഇൻഷ്വറൻസ് എന്നിവ കൂടാതെ കോവളം എഫ്.സിയുടെ അന്തർദേശീയ നിലവാരത്തിൽ ഉള്ള സ്റ്റേഡിയത്തിലെ പരിശീലനവും നിലവാരമുള്ള ഫുട്ബാൾ ഹോസ്റ്റൽ സൗകര്യവും നിർദ്ദിഷ്ട സമയങ്ങളിൽ ഇംഗ്ളീഷ് ക്ളബ് ആഴ്സനലിന്റെ യൂത്ത് കോച്ചസിന്റെ സേവനവും ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9746700611, 7012267073, 9895007272.