സിദ്ധിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബ്രദറിൽ മോഹൻലാലിന് മൂന്ന് നായികമാർ.തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുന്ന റെജീന കസാൻഡ്രയാണ് ഒരു നായിക.ഇതാദ്യം റിപ്പോർട്ട് ചെയ്തത് സിറ്റി കൗമുദിയാണ്.രണ്ടാമത്തെ നായിക പിച്ചക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ സത് നാ ടൈറ്റസാണ്.മൂന്നാമത്തെ നായിക പുതുമുഖമാണ്.മോഹൻലാലിന്റെ സഹോദരന്മാരായി അഭിനയിക്കുന്നത് അനൂപ് മേനോനും ജൂൺ എന്ന സിനിമയിലെ നായകനായ ഷർജാനോ ഖാലീദുമാണ് .
എസ്. ടാക്കീസിന്റെ ബാനറിൽ ജെൻസോ ജോസും വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനും ഷാ മാൻ ഇന്റർനാഷണലിന്റെ ബാനറിൽ ഷാജിയും മനു ന്യൂയോർക്കും ചേർന്നാണ് ബിഗ് ബ്രദർ നിർമ്മിക്കുന്നത്.
ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് ജൂൺ 25ന് എറണാകുളത്ത് തുടങ്ങും. ജൂലായ് ഒന്നിന് മോഹൻലാൽ ജോയിൻ ചെയ്യും.30 ദിവസത്തിന് ശേഷം ഷൂട്ടിംഗ് ബംഗളൂരുവിലേക്ക് ഷിഫ്റ്റ് ചെയ്യും.ജനാർദ്ദനൻ,സിദ്ദിഖ്,ചെമ്പൻ വിനോദ്,ടിനി ടോം,വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ദീപക് ദേവാണ് സംഗീതം നൽകുന്നത്.ജിത്തു ദമോദറാണ് കാമറ.നോബിൾ ജേക്കബാണ് പ്രൊഡക് ഷൻ കൺട്രോളർ.
ലേഡീസ് ആൻഡ് ജെന്റിൽമാൻ , വിയറ്റ് നാം കോളനി എന്നിവയാണ് ഇതിനു മുൻപ് സിദ്ധിക്കും മോഹൻലാലും ഒന്നിച്ച ചിത്രങ്ങൾ. ഇപ്പോൾ കൊച്ചിയിൽ ഇട്ടിമാണി മെയിഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹൻലാൽ .