ആഹാരത്തിലെ പോഷകങ്ങൾ തലച്ചോറിന്റെ ആരോഗ്യവും ഓർമ്മശക്തിയും ഉറപ്പുവരുത്തുന്നു. തലച്ചോറിന് ശരിയായ പോഷണം ഉറപ്പാക്കുക. ചില ഭക്ഷണങ്ങളിതാ :
മഗ്നീഷ്യത്തിന്റ കലവറയായ വെള്ളക്കടല ന്യൂറോൺ സന്ദേശങ്ങളുടെ വേഗം കൂട്ടും. മുട്ടയുടെ മഞ്ഞക്കരുവിലുള്ള കോളിൻ ഓർമശക്തി വർദ്ധിപ്പിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മത്സ്യം മസ്തിഷ്ക കോശങ്ങളുടെ വളർച്ചയ്ക്ക് സഹായകമാണ്. ഡാർക്ക് ചോക്ലേറ്റ് മാനസികോന്മേഷം നൽകും.
നട്സ് തലച്ചോറിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കും. അതിൽ ഏറ്റവും പ്രധാനമാണ് വാൾനട്ട്. ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്സിഡന്റുകളുമുള്ള ഒലീവ് ഓയിലിൽ മസ്തിഷ്കത്തെ രോഗവിമുക്തമാക്കുന്നു. മാനസികസമ്മർദ്ദം കുറയ്ക്കുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു. ബ്രോക്കോളിയിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന കോളിങ് എന്ന സംയുക്തം ധാരാളമുണ്ട് . ഇതിലുള്ള വിറ്റാമിൻ കെ തലച്ചോറിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും. കാബേജിലുള്ള പോളിഫിനോൾസ് മികച്ച ആന്റി ഓക്സിഡന്റാണ്. ബ്ലൂബെറി തലച്ചോറിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കും. അവക്കാഡോ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു.